25 January, 2021
ബീഫ് സ്റ്റൂവ്

ചേരുവകൾ
എല്ലുള്ള ബീഫ് – അര കിലോ
ഉരുളൻ കിഴങ്ങ് – രണ്ടെണ്ണം
കാരറ്റ് – ഒന്ന്
ഗ്രീൻപീസ് – 50 ഗ്രാം
കുരുമുളക് പൊടി – രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല പൊടിച്ചത് – അര ടീസ്പൂൺ
ബീൻസ് – അഞ്ചെണ്ണം
സവാള – ഒന്ന്
ഇഞ്ചി – വലിയ കഷണം
പച്ചമുളക് – 8 എണ്ണം
വെളുത്തുള്ളി – 6 അല്ലി
കറുകപട്ട – 3 എണ്ണം
എലക്കാ – 5 എണ്ണം
ഗ്രാമ്പു – 5 എണ്ണം
അണ്ടി പരിപ്പ് – 5 എണ്ണം
തേങ്ങാപാൽ – അര ഗ്ലാസ്
മഞ്ഞൾ – അര ടീസ്പൂൺ
മല്ലിപൊടി – ഒരു ടേബിൾ സ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്നവിധം
ഇറച്ചി കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക പാകത്തിന് ഉപ്പു ചേർക്കുക അര സ്പൂൺ മഞ്ഞ പൊടിയും, ഒരു സ്പൂൺ കുരുമുളക് പൊടിയും ഇട്ട് ഇറച്ചിവേകാൻ പരുവത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
ഇറച്ചി പകുതി വേവ് കഴിയുമ്പോൾ കുക്കർ തുറന്ന് ബീൻസ്, കാരറ്റ്, ഉരുളൻ കിഴങ്ങ്, ഗ്രീൻ പിസ് വീണ്ടും അടച്ച് വെച്ച് ഒറ്റ വിസിൽ കേട്ടതിനു ശേഷം ഇറക്കുക. (വേണമെങ്കിൽ വെജിറ്റബിൾസ് പ്രേത്യേകം വേവിക്കാം കലങ്ങുരുത്)
ഒരുപാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്പു എലക്ക നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കൂടി ഈ എണ്ണയിൽ ഇട്ട് വഴറ്റുക മൂക്കരുത് അതിനു മൂൻമ്പ് മല്ലിപൊടി, കുരുമുളക് കൂടി ഇട്ട് ഇളക്കുക അതിനു ശേഷം ഒരു തക്കാളിയും ഇടുക.
തക്കാളി വാടുമ്പോൾ കുക്കറിൽ ഇരിക്കുന്ന ഇറച്ചി (വെള്ളം കളയാതെ ) ഇതിലേക്ക് ചേർത്ത് ഇളകുക അവശ്യത്തിന് ഉപ്പും ചേർക്കുക അണ്ടിപരിപ്പും ഇടുക ഒന്ന് തിളച്ചതിനു ശേഷം തേങ്ങാപാൽ ഒഴിക്കുക അതിനു ശേഷം ഒന്നു ചൂടാക്കുക അതിനു ശേഷം ഇറക്കുക അന്നിട്ട് മല്ലിയില ഇടുക (കുറുകിയിരിക്കണമെങ്കിൽ വെർമസിലിയോ, കോൺഫ്ളവറോ ചേർക്കാം) നല്ല അപ്പത്തിന്റ കുടെയും ബ്രഡിന്റെ കുടെയും ഉപയോഗിക്കാം.