26 January, 2021
മുട്ട തോരന്

ചേരുവകൾ
മുട്ട -4
സവാള -2
പച്ചമുളക് -3
കറിവേപ്പില -1 തണ്ട്
ഇഞ്ചി അരിഞത് – 1/2 റ്റീസ്പൂൺ
തേങ്ങ – 3/4 റ്റീകപ്പ്
കടുക് ,ഉപ്പ്,എണ്ണ – പാകത്തിനു
മഞ്ഞൾ പൊടി – 3 നുള്ള് (optional)
കുരുമുളക് പൊടി – 1/2 റ്റീസ്പൂൺ
മല്ലി പൊടി (optional) – 1/4 റ്റീസ്പൂൺ
തയാറാക്കുന്നവിധം
മുട്ട തൊരൻ ഒരു നൊൺ വെജ് പ്രിപ്പറെഷൻ ആയതു കൊണ്ടാണു ഞാൻ മല്ലി പൊടി കുറച്ച് ചേർത്തെ, അതു രുചി കൂട്ടും, ഇഷ്ടമല്ലെങ്കിൽ അത് ഒഴിവാക്കാം,അതുപൊലെ, മഞ്ഞൾ പൊടിയും, ഇഞ്ചിയും ചേർക്കാൻ മടിയുള്ളവർക്ക് അതും ഒഴിവാക്കി ബാക്കി ചേരുവ ഉപയോഗിച്ച് ചെയ്യാവുന്നതാണു. മുട്ട പൊട്ടിച്ച് കുറച്ച് ഉപ്പ്, കുരുമുളക് പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക
പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇവ മൂപ്പിച്ച് ,സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി, നിറം മാറി വരുമ്പോൾ പച്ചമുളകു, ഇഞ്ചി ഇവ കൂടി ചേർത്ത് വഴട്ടുക.
പിന്നീട് തേങ്ങ കൂടി ചേർത്ത് ഇളക്കി മഞൾപൊടി, മല്ലി പൊടി (optional) , ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റി , മുട്ട ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. മുട്ട വേവാൻ തുടങ്ങുംപ്പോൾ നന്നായി ഇളക്കി ചിക്കി വേവിച്ച്എടുക്കുക.
ഒടുവിൽ കുറച്ച് കുരുമുളക് പൊടി കൂടി മെലെ തൂകി ഇളക്കി തീ ഓഫ് ചെയ്യാം.രുചികരമായ മുട്ട തോരൻ തയ്യാർ. സവാളക്ക് പകരം ചെറിയുള്ളി ഉപയൊഗ്ഗിച്ചാൽ രുചി ഒന്നു കൂടി കൂടും.
നിങ്ങൾ ഇങ്ങനെ അല്ലാ മുട്ട തോരൻ ഉണ്ടാക്കുന്നതെങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ട്ടൊ. അടിപൊളിയാണെ..