28 January, 2021
കാശ്മീരി ചിക്കന്‍

ചിക്കന്റെ രുചികള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നും തയാറാക്കുന്ന രുചിക്ക് പകരമായി ഒരു പുതുമ പരീക്ഷിച്ചുനോക്കൂ…
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ (ചെറിയ കഷണങ്ങളാക്കിയത്)- 1/2 കിലോ
ഇഞ്ചിിചെറുതായരിഞ്ഞത് – ഒരു കഷണം
പച്ചമുളക് നീളത്തില്‍ മുറിച്ചത് – 2 എണ്ണം
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് – 2 എണ്ണം
തൈര് – 3 ടേബിള്‍ സ്പൂണ്‍
പാല് – 4 ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂവ് – ഒരു നുള്ള്
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – ഒരു കപ്പ്
ബദാം – 8 എണ്ണം
കറുവാപ്പട്ട – 2 കഷണം
പെരുംജീരകം – ഒരു ടീസ്പൂണ്‍
കശകശ – 1/2 ടീസ്പൂണ്‍
വഴനയില – 2 എണ്ണം
വറ്റല്‍മുളക് – 8 എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
കുങ്കുമപ്പൂ പാലില്‍ കുതിര്‍ത്തു വയ്ക്കുക.ബദാം, കറുവാപ്പട്ട, പെരുംജീരകം, കശകശ, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് നന്നായി അരക്കുക. ശേഷം നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ വഴറ്റിയതിനു ശേഷം മല്ലിപ്പൊടി ചേര്‍ക്കുക. ചിക്കനും തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. വെന്തു വരുമ്ബോള്‍ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലില്‍ കുതിര്‍ത്ത കുങ്കുമപ്പൂവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പിന്നാലെ ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.