28 January, 2021
തക്കാളി മെഴുക്കുവരട്ടി

ആവശ്യമുള്ള സാധനങ്ങള്‍
അധികം പഴുക്കാത്ത തക്കാളി – 4 എണ്ണം (ചെറുതായി അരിഞ്ഞെടുക്കുക)
ചെറിയ ഉള്ളി – 10 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്നവിധം
ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച തക്കാളി, ചെറിയ ഉള്ളി, പച്ചമുളക് ഇവയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളമൊഴിക്കാതെ അടച്ചുവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. വെള്ളം വറ്റി വഴന്നുവരുമ്ബോള് അടുപ്പില്‍നിന്നിറക്കി വയ്ക്കാം.