28 January, 2021
ചെമ്മീന്‍ കറി

ആവശ്യമുള്ള സാധനങ്ങള്‍
ചെറിയ ചെമ്മീന്‍ – ഒരു കിലോ (വൃത്തിയാക്കിയെടുക്കുക)
ചെറിയ ഉള്ളി – 1/2 കിലോ (മുറിയ്ക്കാത്തത്)
കറിവേപ്പില – 3 തണ്ട്
പച്ചമുളക് നെടുകേ കീറിയത് – 5 എണ്ണം
കുടംപുളി – രണ്ട് കഷണം അല്ലെങ്കില്‍ (ഇലുമ്ബന്പുളി ആയാലും മതി)
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/2ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 1/2ടീസ്പൂണ്‍
തയാറാക്കുന്നവിധം
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി ഇവയും ചെമ്മീനും കൂടി മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിച്ച് വറ്റിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിലേക്ക് ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി ചേര്‍ത്ത് ഇളക്കിയ ശേഷം വറ്റിച്ച് വച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം.