28 January, 2021
ചേമ്ബ് ഉണക്ക അയലക്കറി

ആവശ്യമുള്ള സാധനങ്ങള്‍
നാടന്‍ ചേമ്ബ് – 2 എണ്ണം (തൊലികളഞ്ഞ് ചതുരകഷണങ്ങളായി മുറിച്ചത്)
ഉണക്ക അയല – 2 എണ്ണം (വൃത്തിയാക്കി കഷണങ്ങളാക്കിയത്)
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഉണക്കമുളക് – 8 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കടുക് – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ – 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
തയാറാക്കുന്നവിധം
ചേമ്ബ് അല്‍പ്പം ഉപ്പ് ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. പകുതി വേവാകുമ്ബോള് അതിലേക്ക് ഉണക്കമീന്‍ ചേര്‍ക്കാം.
തേങ്ങ, ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, 1/4 ടീസ്പൂണ്‍ മുളകുപൊടി ഇവ ഒരുമിച്ച് അരയ്ക്കുക. ഈ അരപ്പ് ചേമ്ബും ഉണക്കമീനും വേവിച്ചതിലേക്ക് ചേര്‍ക്കുക. (ഇഷ്ടമുളളവര്‍ക്ക് ഒരു കഷണം കുടംപുളിയോ തക്കാളിയോ മാങ്ങയോ ഏതെങ്കിലും ചേര്‍ക്കാവുന്നതാണ്) ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് കറിവേപ്പില ചേര്‍ക്കുക, ഇതിലേക്ക് ഉള്ളി അരിഞ്ഞതിട്ട് മൂപ്പിച്ച് ഇത് തിളച്ച കറിയിലേക്ക് ഒഴിക്കുക.