28 January, 2021
നാടന്‍ മത്തികറി

ആവശ്യമുള്ള സാധനങ്ങള്‍
മത്തി – 1/2 കിലോ (വൃത്തിയാക്കിയെടുത്തത്)
ഉണക്കമുളക് – 10 എണ്ണം (ചൂടുവെള്ളത്തിലിട്ട് കുതിര്‍ക്കുക)
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് കീറിയത് – 4 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
കുടംപുളി – 2 കഷണം
ഉപ്പ് – പാകത്തിന്
പച്ചവെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 3 തണ്ട്
തയാറാക്കുന്നവിധം
ഉണക്കമുളക്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി ഇവ ഒരുമിച്ച് വെളളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാവുമ്ബോള്‍ അരച്ചുവച്ചത് ചേര്‍ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കുടംപുളി, ഉപ്പ് ഇവയും ചേര്‍ത്ത് അരപ്പ് കലക്കിയെടുക്കുക. ഇതിലേക്ക് മത്തിയും ചേര്‍ത്തടച്ച് വേവിക്കുക. മത്തി വെന്ത് ചാറ് വറ്റി പാകമാകുമ്ബോള്‍ അടുപ്പില്‍നിന്നിറക്കി പച്ചവെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്ബാം.