"> നെല്ലിക്ക അരച്ച അയല കറി | Malayali Kitchen
HomeRecipes നെല്ലിക്ക അരച്ച അയല കറി

നെല്ലിക്ക അരച്ച അയല കറി

Posted in : Recipes on by : Keerthi K J

 

ആവശ്യമുള്ള സാധനങ്ങള്‍
അയല – 1/2 കിലോ (വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്)
പച്ചമുളക് നെടുകേ പിളര്‍ന്നത് – 4എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷണം
വെളുത്തുള്ളി അല്ലി ചതച്ചത് – 5 അല്ലി
പച്ചനെല്ലിക്ക – 10 എണ്ണം
തേങ്ങ ചിരകിയത് – ഒരു കപ്പ്
കാന്താരി മുളക് – 10 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – 3 തണ്ട്

തയാറാക്കുന്നവിധം

നെല്ലിക്ക ആവികയറ്റി കുരുകളഞ്ഞ് അരച്ചെടുക്കുക. തേങ്ങ കാന്താരിമുളക് ചേര്‍ത്ത് അരച്ചെടുക്കുക.
മീന്‍ കറിവയ്ക്കുന്ന ചട്ടിയിലേക്ക് അരച്ച തേങ്ങ, നെല്ലിക്ക, മഞ്ഞള്‍പ്പൊടി, പച്ചമുളക്, ഇഞ്ചി, വെളുത്തുളളി, ഉപ്പ് ഇവയും പാകത്തിന് വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് അടുപ്പില്‍വച്ച്‌ തിളയ്ക്കുമ്ബോള്‍ അയല കഷണങ്ങള്‍ ചേര്‍ക്കാം. തിളച്ച്‌ വറ്റിവരുമ്ബോള്‍ വെളിച്ചെണ്ണയില്‍ കടുക്

Leave a Reply

Your email address will not be published. Required fields are marked *