28 January, 2021
ഞണ്ട് റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട് – ഒരു കിലോ (വൃത്തിയാക്കിയത്)
ഉപ്പ് – പാകത്തിന്
പച്ചമുളക് കീറിയത് – 4 എണ്ണം
സവാള അരിഞ്ഞത് – 2 എണ്ണം വലുത്
തക്കാളി ചതുരത്തില്‍ അരിഞ്ഞത് – ഒരെണ്ണം
കുടംപുളി – ഒരു കഷണം
കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
കുരുമുളക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – 4 തണ്ട്
വെളിച്ചെണ്ണ – പാകത്തിന്
തയാറാക്കുന്നവിധം
ഉപ്പും മഞ്ഞള്‍പ്പൊടിയും പുളിയും പാകത്തിന് വെള്ളവും ചേര്‍ത്ത് ഞണ്ട് വേവിച്ചെടുക്കുക.(പുളി ഇഷ്ടമില്ലാത്തവര്‍ക്ക് അത് ചേര്‍ക്കാതെയും വയ്ക്കാം) ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി പച്ചമണം മാറുമ്ബോള്‍ പച്ചമുളകും സവാളയും കറിവേപ്പിലയും ചേര്‍ക്കാം. വഴന്നുവരുമ്ബോള് തക്കാളി ചേര്‍ക്കാം. തക്കാളി പകുതി വേവാകുമ്ബോള് കാശ്മീരി മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി ഇവയും ചേര്‍ന്ന് നന്നായി വഴറ്റി അതിലേക്ക് ഞണ്ടും ചേര്‍ത്തിളക്കാം. (ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം). വെള്ളമൊക്കെ വറ്റി റോസ്റ്റഡ് പരുവത്തിലാകുമ്ബോള് അല്‍പ്പം വെളിച്ചെണ്ണയും കൂടി മുകളിലൊഴിച്ച് കറിവേപ്പിലയും വിതറി അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്ബാം.