"> ചക്കക്കുരു ചമ്മന്തി | Malayali Kitchen
HomeRecipes ചക്കക്കുരു ചമ്മന്തി

ചക്കക്കുരു ചമ്മന്തി

Posted in : Recipes on by : Keerthi K J

 

ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു – 10 എണ്ണം (കുക്കറിലിട്ട് പുഴുങ്ങിയെടുത്തത്)
തേങ്ങ – ഒരു കപ്പ്
പുളിയുള്ള മാങ്ങ – 2 കഷണം
കാന്താരിമുളക് – എരിവിനനുസരിച്ച്‌
ചെറിയ ഉള്ളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
ഉഞ്ചി – ഒരു ചെറിയ കഷണം
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്നവിധം

പുഴുങ്ങിയ ചക്കക്കുരുവിന്റെ തൊണ്ട് കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിലേക്ക് തേങ്ങയും മാങ്ങയും ഒരുമിച്ചിട്ട് ഒന്ന് കറക്കിയെടുക്കാം. ശേഷം ഉപ്പും ഉള്ളിയും കാന്താരിയും ഇഞ്ചിയും കറിവേപ്പിലയും വേവിച്ച ചക്കക്കുരു ചേര്‍ത്ത് ഒതുക്കിയെടുത്താല്‍ രുചികരമായ ചക്കക്കുരു ചമ്മന്തിയായി.

Leave a Reply

Your email address will not be published. Required fields are marked *