"> ചിക്കന്‍ പുട്ട് | Malayali Kitchen
HomeRecipes ചിക്കന്‍ പുട്ട്

ചിക്കന്‍ പുട്ട്

Posted in : Recipes on by : Keerthi K J

ചേരുവകള്‍:

1. അരിപ്പൊടി – രണ്ടര കപ്പ്

2. ഉപ്പ് – ആവശ്യത്തിന്

3. വെള്ളം – ഒരു കപ്പ്

4. തേങ്ങാ ചിരകിയത് – ഒന്നര കപ്പ്

5. ചിക്കന്‍ – 350 ഗ്രാം

6. സവാള – രണ്ടെണ്ണം

7. പച്ചമുളക് – രണ്ടെണ്ണം

8. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍സ്പൂണ്‍

9. തക്കാളി – ഒന്നിന്റെ പകുതി

10. വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം സാധാരണയായി പുട്ടിന് കുഴയ്ക്കുന്നതുപോലെ പൊടി കുഴച്ച്‌ മാറ്റിവെയ്ക്കുക.

ശേഷം ചിക്കന്‍, കുക്കറില്‍ ഇട്ട് നന്നായി വേവിക്കുക. ചൂടാറിയതിനു ശേഷം ചിക്കന്‍ പിച്ചിച്ചീന്തിയെടുക്കുക. സ്റ്റൗ ഓണാക്കി ഒരു പാന്‍ വച്ച്‌ കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്ക് സവാള അരിഞ്ഞത് ഇടുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. കളര്‍ മാറിവരുമ്ബോള്‍ പൊടികള്‍ ഇടുക. പൊടിയുടെ പച്ചമണം മാറിയാല്‍ തക്കാളി ചേര്‍ക്കുക. തക്കാളിയുടെയും പച്ചമണം മാറിക്കഴിഞ്ഞാല്‍ പിച്ചിവെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

അടുത്തതായി പുട്ടുകുറ്റിയില്‍ തേങ്ങാ ചിരകിയതും പുട്ടുപൊടി, അതിന് ശേഷം ചിക്കന്‍മിക്സ്, വീണ്ടും തേങ്ങ, പുട്ടുപൊടി എന്ന ക്രമത്തില്‍ നിറച്ച്‌ ആവി കയറ്റുക… പുട്ട് റെഡി

Leave a Reply

Your email address will not be published. Required fields are marked *