"> സുഖിയന്‍ | Malayali Kitchen
HomeRecipes സുഖിയന്‍

സുഖിയന്‍

Posted in : Recipes on by : Keerthi K J

ചേരുവകള്‍:-
ചെറുപയര്‍ – 2 കപ്പ്
ശര്‍ക്കര – 1 1/2 കപ്പ്
തേങ്ങ – 1/2 കപ്പ്
ഏലക്ക പൊടി – ഒരു നുള്ള്
മൈദ – 1 കപ്പ്
മഞ്ഞള്‍ പൊടി – 1 നുള്ള്
വെള്ളം – 2 1/2 കപ്പ്
വെളിച്ചെണ്ണ – 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്‌
നെയ്യ് – ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചെറുപയര്‍ കുറച്ചു ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പൊടി എന്നിവചേര്‍ത്ത് 2 കപ്പ്‌ വെള്ളത്തില്‍ നന്നായി വേവിച്ച്‌ വെക്കുക. ശര്‍ക്കര 1/4 കപ്പ് വെള്ളം ഒഴിച്ച്‌ ഉരുക്കി വെക്കുക.ഒരു പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അതിലേക്ക് വേവിച്ച ചെറുപയര്‍, തേങ്ങ ചിരവിയത്, ഏലക്ക പൊടിച്ചത്, ശര്‍ക്കര പാനി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക.

വെള്ളത്തിന്റെ അംശം മുഴുവന്‍ പോയി പാനില്‍ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങി തണുക്കാന്‍ വെക്കുക. തണുക്കുമ്ബോള്‍ ചെറിയ ഉരുള ആക്കി വെക്കുക. മൈദാ, 1/4 കപ്പ് വെള്ളം, കുറച്ചു ഉപ്പ് അല്പം മഞ്ഞള്‍പൊടി എന്നിവ മിക്സ്‌ ചെയ്തു ബാറ്റെര്‍ തയ്യാറാക്കി വെക്കുക. ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ തയ്യാറാക്കി വച്ച ചെറുപയര്‍ ഉരുളകള്‍ ബാറ്റെറില്‍ മുക്കി എണ്ണയില്‍ ഇട്ടു വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *