29 January, 2021
ഡ്രാഗണ്‍ ചിക്കന്‍

ആവശ്യമുള്ള സാധങ്ങള്‍
ബോണ്‍ലെസ് ചിക്കന്‍ -500gm
സവാള -2എണ്ണം
ക്യാപ്സിക്കം -1എണ്ണം
കശുവണ്ടി -1/2കപ്പ്
റെഡിച്ചില്ലി പേസ്റ്റ് -2ടേബിള്‍ സ്പൂണ്‍
മുട്ട -1എണ്ണം
ചുമന്ന മുളക് -4എണ്ണം
മൈദ -1/2കപ്പ്
കോണ്‍ഫ്ലോര്‍ -1/4കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
കുരുമുളക് പൊടി -1ടീസ്പൂണ്‍
സോയാസോസ് -3ടേബിള്‍ സ്പൂണ്‍
ടുമാറ്റോ സോസ് -1ടേബിള്‍ സ്പൂണ്‍
ഷുഗര്‍ -1ടേബിള്‍ സ്പൂണ്‍ കുക്കിംഗ് ഓയില്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിക്കന്‍ എടുത്തു അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ സോയ സോസ്, മുട്ട ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ്, മൈദ കോണ്‍ഫ്ലോര്‍, ഒരു ടീസ്പൂണ്‍ റെഡിച്ചില്ലി പേസ്റ്റ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്തു എടുത്തു ഗോള്‍ഡന്‍ കളറില്‍ ഫ്രൈ ചെയ്തു എടുക്കുക.ഒരു പാന്‍ വെച്ച് എണ്ണ ഒഴിച്ച് ചുടാകുബോള് കശുവണ്ടി, ചുമന്ന മുളക് ഇടുക.
അത് നന്നായി മൂത്തു കഴിയുബോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ക്യാപ്സിക്കം ചേര്‍ത്ത് ഒരു മൂന്നു മിനിറ്റ് വഴറ്റുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റി റെഡിച്ചില്ലി പേസ്റ്റ്, സോയാസോസ്, ടൊമാറ്റോ സോസ്, ഉപ്പ്, പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ചു സോസ് രണ്ടു മിനിറ്റ് കഴിഞ്ഞു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചേര്‍ത്ത് നന്നായി ഇളക്കി നന്നായി ടോസ്റ് മസാല മുഴുവനും ചിക്കന്‍ പീസില്‍ പിടിച്ചു ഡ്രൈ ആയി കഴിഞ്ഞു ചെയ്തു മല്ലിയില ചേര്‍ത്ത് സ്റ്റോവ് ഓഫ് ചെയ്യാം.