"> കരിമീന്‍ ഫ്രൈ | Malayali Kitchen
HomeRecipes കരിമീന്‍ ഫ്രൈ

കരിമീന്‍ ഫ്രൈ

Posted in : Recipes on by : Keerthi K J

അവശ്യ സാധനങ്ങള്‍

കരിമീന്‍ – 2
മുളക് പൊടി – 1.5 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 2.5 ടി സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് – 1.5 ടേബിള്‍ സ്പൂണ്‍
കറി വേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞള്‍ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് മിക്സ്‌ ചെയ്യുക. മീനില്‍ മസാല പുരട്ടി 1/2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക.പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളില്‍ മീന്‍ ഇട്ടു രണ്ടു വശവും വറക്കുക.

Leave a Reply

Your email address will not be published. Required fields are marked *