30 January, 2021
മലബാർ കലത്തപ്പം

ചേരുവകള്‍
1. പച്ചരി – 1 കപ്പ്
2. ശര്‍ക്കര – 250 ഗ്രാം
3. ചിരകിയ തേങ്ങ – 3 ടേബിള്‍സ്പൂണ്‍
4 തേങ്ങാ കൊത്ത് – 3 ടേബിള്‍സ്പൂണ്‍
5 ചെറിയ ഉള്ളി – 3 എണ്ണം
6 ചോറ് – 1 ടേബിള്‍സ്പൂണ്‍
7 ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
8 വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
9 നെയ്- 1 ടേബിള്‍സ്പൂണ്‍
1. ഒരു കപ്പ് പച്ചരി മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക
2. മിക്സിയുടെ ജാറിലേക്ക് പച്ചരിയും തേങ്ങയും ചോറും ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
3. ശര്‍ക്കര അര കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുത്തതിന് ശേഷം ഇളം ചൂടോടുകൂടി തന്നെ അരച്ചെടുത്ത മാവിലേക്ക് ചേര്‍ക്കുക.
4. ഇതിലേയ്ക്കു ഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡറും ഉപ്പും ചേര്‍ത്ത് ഇളക്കുക.
5. കുക്കറില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് ചൂടായതിനില് ശേഷം തേങ്ങാ കൊത്തും ഉള്ളിയും വഴറ്റി എടുക്കുക.
6. തേങ്ങയും ഉള്ളിയും ബ്രൗണ്‍ കളര്‍ ആവുമ്ബോള്‍ ഇതിലേക്ക് തയാറാക്കി വച്ച മാവ് ഒഴിക്കുക.
7. കുക്കറിന്റെ ലിഡ് ഇടുക, വെയ്റ്റ് ഇടണ്ട, തീ കുറച്ച് വയ്ക്കുക.
8. 12 മിനിറ്റ് കൊണ്ട് കലത്തപ്പം തയാറാക്കാം.