30 January, 2021
നുറുക്ക് ഗോതമ്പു ഡ്രിങ്ക്

നുറുക്കു ഗോതമ്ബ് കൊണ്ട് ഒരു ഹെല്‍ത്ത് ഡ്രിങ്ക്.
ഇതിനായി ഒരു കപ്പ് നുറുക്കു ഗോതമ്ബ് നന്നായി കഴുകിയെടുക്കുക. ശേഷം പതിനഞ്ച് മിനിറ്റോളം ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്തു വയ്ക്കുക. ഇവ നന്നായി കുതിര്ന്നതിനു ശേഷം വെള്ളത്തില്‍ നിന്നും ഊറ്റി വെയ്ക്കുക. പിന്നീട് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.
ശേഷം അരിപ്പയില്‍ ഗോതമ്ബിന്റെ പാലു മാത്രം അരിച്ചെടുക്കുക.
പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേയ്ക്ക് ഒരു ഗ്ലാസ് പാല് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്ബോള്‍ ഇതിലേക്ക് കാല്‍കപ്പ് പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് അരിച്ചെടുത്ത ഗോതമ്ബിന്റെ പാല് ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം അഞ്ചു മിനിറ്റോളം അവ നന്നായി ഇടതടവില്ലാതെ ഇളക്കി കുറുകി എടുക്കണം. നന്നായി കുറുകി വന്ന ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെയ്ക്കണം.
പിന്നീട് കാല്‍ക്കപ്പ് പാല്, നാല് ഏലയ്ക്ക, ഒരു സ്പൂണ്‍ മില്‍ക്ക് മെയ്ഡ് എന്നിവയും കൂടെ ഹെല്‍ത്തി ഡ്രിങ്കിന് നല്ല കളറു ലഭിക്കുന്നതിനായി ഒരു കഷ്ണം പുഴുങ്ങിയ ബീറ്റ് റൂട്ട് കൂടി ചേര്‍ത്ത് നന്നായി അടിച്ചു കൊടുക്കുക. വളരെ പെട്ടെന്ന് തന്നെ സ്വാദിഷ്ടവും ആരോഗ്യകരമായ ടേസ്റ്റി ഹെല്‍ത്തി ഡ്രിങ്ക് തയ്യാറായി കഴിഞ്ഞു. വീട്ടില്‍ അതിഥികള്‍ വരുന്ന സമയത്ത് അവര്‍ക്ക് ചായയ്ക്ക് പകരമായി നല്കാന് പറ്റിയ വ്യത്യസ്തമായ ഒരു ഡ്രിങ്ക് ആണിത്