31 January, 2021
മിക്സ്ഡ് ഫ്രൂട്ട് ജാം

ആപ്പിള്‍-5
പപ്പായ-1
മുന്തിരി-1
അരക്കിലോ പഴം-3
ചെറുനാരങ്ങാനീര്-2
സ്പൂണ്‍ സിട്രിക് ആസിഡ്-3സ്പൂണ്‍
പഞ്ചസാര-1 കിലോ
പഴങ്ങളുടെ തോലു കളഞ്ഞ് ഇവയെല്ലാം ചേര്‍ത്ത് വേവിക്കുക.
ആപ്പിള്‍ വേവിച്ച ശേഷം തൊലി കളഞ്ഞാലും മതി.
വേവിച്ച പഴങ്ങള്‍ നല്ലപോലെ ഉടയ്ക്കുകയോ അല്ലെങ്കില്‍ മിക്സിയില്‍ ഇട്ട് അടിക്കുകയോ ചെയ്യാം. പള്‍പ്പായി രൂപപ്പെടാനാണ് ഇത്.
ഒരു പാത്രം ഗ്യാസ് സ്റ്റൗവില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് പള്പ്പൊഴിക്കണം. പഞ്ചസാര പള്പ്പിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. പഴങ്ങളിലെ വെള്ളം മുഴുവനായും വറ്റിത്തീരണം. ഇതിലേക്ക് സിട്രിക് ആസിഡും ചേര്‍ക്കാം. ഇത് ജാം പരുവത്തിലാകുന്നതു വരെ നല്ലപോലെ ഇളക്കുക. തീ കെടുത്തി ചെറുനാരങ്ങാനീരും ചേര്‍ത്ത് ഇളക്കണം.
ചൂടാറിക്കഴിഞ്ഞാല്‍ ഇത് വായു കടക്കാത്ത ടിന്നിലേക്കു മാറ്റാം.
സിട്രിക് ആസിഡ് ചേര്‍ക്കണമെന്നു നിര്‍ബന്ധമില്ല. അല്പം ചെറുനാരങ്ങാനീര് ചേര്‍ത്താലും മതിയാകും. ജാം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. മധുരത്തിന്റ അളവനുസരിച്ച് പഞ്ചസാരയുടെ അളവിലും വ്യത്യാസം വരുത്താം.