31 January, 2021
കുല്‍ച്ച

മൈദ – അരക്കിലോ
തൈര് -3 സ്പൂണ്‍
പാല്-1 കപ്പ് (ചെറുചൂടോടെ)
പഞ്ചസാര-1 സ്പൂണ്‍
യീസ്റ്റ്- ഒന്നര സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -അര സ്പൂണ്‍
നെയ്യ് -3 സ്പൂണ്‍
നാരങ്ങാനീര്-അര സ്പൂണ്‍
ഉപ്പ്
മസാലയ്ക്ക്
ഉരുളക്കിഴങ്ങ്-5
സവാള-3
പച്ചമുളകുപേസ്റ്റ്-1 സ്പൂണ്‍
ഇഞ്ചി പേസ്റ്റ്-1 സ്പൂണ്‍
എണ്ണ
മല്ലിയില
യീസ്റ്റ് ചെറുചൂടുള്ള വെള്ളത്തില്‍ നല്ലപോലെ കലര്‍ത്തുക.
പഞ്ചസാരയും ഇട്ട് ഇളക്കണം. 10 മിനിറ്റിന് ശേഷം അര സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം.
മൈദ ഒരു പാത്രത്തിലെടുത്ത് നല്ലതു പോലെ ഇളക്കണം. ഇതിലേക്ക് തൈര്, പാല്, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ക്കുക. യീസ്റ്റ് കലക്കിവച്ചിരിക്കുന്ന വെള്ളവും ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് ഇതെല്ലാം കൂടി കുഴച്ച് ചപ്പാത്തിമാവിന്റെ പാകത്തിലാക്കുക. ഇത് രണ്ടു മണിക്കൂര്‍ വച്ചിരിക്കണം.
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഉടച്ച് ഇതില്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് മസാല തയ്യാറാക്കണം. മല്ലിയിലയും ചേര്‍ക്കാം. മസാലക്കൂട്ട് ചൂടാറാന്‍ വയ്ക്കുക.
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക. ഇതിന്റെ നടുവില്‍ കുഴിയുണ്ടാക്കി മസാലക്കൂട്ട് വയ്ക്കണം. ഇത് വീണ്ടും മസാല പുറത്തു വരാത്ത വിധത്തില്‍ ഉരുളയാക്കുക. ഇത് പരത്തിയെടുക്കാം.
ചപ്പാത്തിക്കല്ല് ചൂടാക്കി പരത്തി വച്ചിരിക്കുന്ന കുല്‍ച്ച നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം.