31 January, 2021
വെജിറ്റബിൾ റവ പൂട്ട്

ചേരുവകകള്‍
ഗോതമ്ബ് റവ – 350 ഗ്രാം
കാരറ്റ് – 300 ഗ്രാം
ഇഞ്ചി – ഒരു കഷ്ണം
ജീരകം – അര സ്പൂണ്‍
തേങ്ങ – 1
കറിവേപ്പില – രണ്ട് ഇതള്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്ബ് റവ ചെറുതായി വറുത്തെടുക്കുക. കാരറ്റും ഇഞ്ചിയും സ്ക്രാപ്പ് ചെയ്തെടുത്തതും കറിവേപ്പിലയും ഉപ്പും ചെറുതായി ചതച്ചെടുത്തതും ചേര്‍ത്ത് കുഴയ്ക്കുക. ചിരട്ട പുട്ടായോ മുളം കുറ്റിയിലോ ആവി കേറ്റി എടുക്കാം.