1 February, 2021
കൊഞ്ച് തേങ്ങാപ്പാല്‍ കറ

ചേരുവകള്‍
കൊഞ്ച് – 500 ഗ്രാം
നാരങ്ങാനീര് – 1 ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 2 ടീ.സ്പൂണ്‍
ഇഞ്ചി അരച്ചത് – ഒരു ടീസ്പണ്‍
ജീരകം അരച്ചത് – അര ടീ.സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ.സ്പൂണ്‍
പുഞ്ചി – ഈന്തപ്പഴ ചട്ണി – 2 ടീസ്പൂണ്‍
എണ്ണ – 2 ടേ.സ്പൂണ്‍
ഉണക്കമുളക് – മൂന്നെണ്ണം
തേങ്ങാപ്പാല്‍ – ഒരു കപ്പ്
സവാള (പൊടിയായരിഞ്ഞത്) – രണ്ടെണ്ണം
തയ്യാറാക്കുന്നവിധം
വൃത്തിയാക്കിയ കൊഞ്ചില്‍ നാരങ്ങാനീര് പുരട്ടി പിടിപ്പിച്ച് വയ്ക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് വഴറ്റി ബ്രൗണ്‍ നിറമാക്കുക.ഉണക്കമുളക്, ജീരകം, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഒരു മിനിട്ട് വേവിക്കുക. കൊഞ്ച് ചേര്‍ത്ത് രണ്ടുമിനിട്ട് വഴറ്റുക, ഇനി കൊഞ്ചി കോരി വയ്ക്കുക. ഈ പാനിലേക്ക് പുഞ്ചി – ഈന്തപ്പഴ ചട്ണിയും തേങ്ങാപ്പാലും കുറച്ച് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. കൊഞ്ച് ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക. കൊഞ്ച് കൂടുതല്‍ വെന്തുപോയാല്‍ ദൃഢമായിപ്പോകും. അതിനാല്‍ പാകത്തിന് വേവിച്ച് വാങ്ങുക.