"> പൈനാപ്പിൾ -ക്യാരറ്റ് സാലഡ് | Malayali Kitchen
HomeRecipes പൈനാപ്പിൾ -ക്യാരറ്റ് സാലഡ്

പൈനാപ്പിൾ -ക്യാരറ്റ് സാലഡ്

Posted in : Recipes on by : Keerthi K J

ചേരുവകൾ

പൈനാപ്പിൾ ഗ്രെറ്റ് ചെയ്തത് -1 റ്റീ കപ്പ്
ക്യാരറ്റ് ഗ്രെറ്റ് ചെയ്തത്- 1 റ്റീ കപ്പ്
സവാള -1
പച്ചമുളക് -3
നാരങ്ങാനീരു – 2 റ്റീസ്പൂൺ
ഉപ്പ് -പാകത്തിനു
കറിവേപ്പില -1/2 തണ്ട്

തയാറാക്കുന്നവിധം

സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് ,ക്യാരറ്റ് ,പൈനാപ്പിൾ എന്നിവയും ആയി മിക്സ് ചെയ്ത്,പാകതിനു ഉപ്പ്,നാരങ്ങാ നീരു ,കറിവേപ്പില ഇവ ചേർത്ത് കൈ കൊണ്ട് നന്നായി എല്ലാം ഞെരുടി മിക്സ് ചെയ്യുക.

15 മിനുറ്റ് ശെഷം ഉപയോഗിക്കാം.അപ്പൊഴെക്കും,ഉപ്പും,പുളിയും,മധുരവും,എരിവും എല്ലാം നന്നായി ഇറങ്ങി സാലഡിന്റെ സ്വാദ് കൂടും. സാലഡ് തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *