"> പച്ചകായ – സവാള മീൻ കറി | Malayali Kitchen
HomeRecipes പച്ചകായ – സവാള മീൻ കറി

പച്ചകായ – സവാള മീൻ കറി

Posted in : Recipes on by : Keerthi K J

ചേരുവകൾ

പച്ചകായ – 1 മീഡിയം വലുപ്പം
സവാള -1 മീഡിയം വലുപ്പം
പച്ചമുളക് -2
കുടം പുളി -3 കഷണം
തേങ്ങ -1 കപ്പ്
ചെറിയുള്ളി -5
മല്ലിപൊടി -1.5 റ്റീസ്പൂൺ
മുളക്പൊടി – 1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള്
കറിവേപ്പില – 1 തണ്ട്
ഉപ്പ്,എണ്ണ -പാകത്തിനു

തയാറാക്കുന്നവിധം

പച്ചകായ,സവാള ഇവ നീളത്തിൽ കനം കുറച്ച് അരിയുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.

തേങ്ങ,ചെറിയുള്ളി, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി ഇവ അരച്ച് എടുക്കുക.ഒരുപാട് അരഞ് പോകരുത്.

മൺചട്ടി അടുപ്പത്ത് വച്ച് കായ,സവാള,പച്ചമുളക്, അരപ്പ് പാകത്തിനു ഉപ്പ്,കുടം പുളി ഇത്രയും കുറച്ച് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ കത്തിച്ച് അടച്ച് വച്ച് വേവിക്കുക. മൺചട്ടിയിൽ ഉണ്ടാക്കുന്നതാണു രുചികരം.

വെള്ളം വലിഞ്ഞ് കഷണങ്ങൾ വെന്ത് അരപ്പു കഷങ്ങളിൽ പിരണ്ട് ഇരിക്കുന്ന പരുവം ആകണം.

ശെഷം തീ ഓഫ് ചെയ്ത് പച്ച വെളിച്ചെണ്ണ ,കറിവേപ്പില,ഉലുവാപൊടി ഇവ മേലെ തൂകി ,10,മിനുറ്റ് അടച്ച് വച്ച് ,പിന്നീട് ഉപയോഗിക്കാം.

ശരിക്കും മീൻ കറിയുടെ ഒരു ഫീൽ തരുന്ന രുചികരമായ ഒരു കറിയാണിത്. എല്ലാരും ഉണ്ടാക്കി നോക്കു.

Leave a Reply

Your email address will not be published. Required fields are marked *