"> അവൽ നനച്ചത് | Malayali Kitchen
HomeUncategorized അവൽ നനച്ചത്

അവൽ നനച്ചത്

Posted in : Uncategorized on by : Keerthi K J

ചേരുവകൾ

അവൽ -3 റ്റീകപ്പ്
ശർക്കര പൊടിച്ചത്-1 റ്റീകപ്പ് ( പഞ്ചസാരയും ഉപയോഗിക്കാം)
തേങ്ങ -1 റ്റീകപ്പ്
ഏലക്കാപൊടി -1/2 റ്റീസ്പൂൺ(നിർബന്ധമില്ല)
നെയ്യ് -2 റ്റീസ്പൂൺ ( നിർബന്ധമില്ല)

തയാറാക്കുന്നവിധം

അവൽ ,ശർക്കര,തേങ്ങാ ഇവ കൈ കൊണ്ട് നന്നായി ഞെരുടി കുഴച്ച് യോജിപ്പിക്കുക.തേങ്ങക്ക് നനവു കുറവാണെങ്കിൽ കുറച്ച് പാൽ തളിച്ച് നനക്കാം. ശെഷം ഏലക്കാപൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കാം.( ഇവ രണ്ടും ചേർക്കണമെന്ന് നിർബന്ധമില്ല)

ഇഷ്ടമുള്ളവർക്ക് കുറച്ച് പഴവും ചേർക്കാവുന്നതാണു. കുറച്ച് നട്ട്സും, ഉണക്ക മുന്തിരിയും ഒക്കെ താല്പര്യാനുസരണം ചേർക്കാം..അവൽ നനച്ചത് റെഡി…

Leave a Reply

Your email address will not be published. Required fields are marked *