4 February, 2021
പീച്ചിങ്ങ – പരിപ്പ് തോരൻ

ചേരുവകൾ
പീച്ചിങ്ങ -1
പരിപ്പ് (തുവര പരിപ്പ്)-3/4 റ്റീകപ്പ്
പച്ചമുളക് -4
ചെറിയുള്ളി -6
മഞൾപൊടി -1/2 റ്റീസ്പൂൺ
മുളക്പൊടി -1/2 റ്റീസ്പൂൺ
തേങ്ങ -3/4 റ്റീകപ്പ്
ഉപ്പ്,എണ്ണ,കടുക് – പാകത്തിനു
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
തയാറാക്കുന്നവിധം
പീച്ചിങ്ങ തൊലി കളഞ് ചെറിയ കഷങ്ങളാക്കി അരിയുക. പരിപ്പ് ലെശം ഉപ്പ് ചേർത്ത് കുഴഞു പോകാതെ,ഒന്നിന്നൊന്ന് ഒട്ടാതെ വേവിച്ച് എടുക്കുക.
തേങ്ങ,2 നുള്ള് മഞൾപൊടി,3 ചെറിയുള്ളി ,പച്ചമുളക് ഇവ ഒന്ന് ചെറുതായി ചതച്ച് വക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,വറ്റൽമുളക്, 3 ചെറിയുളള്ളി അരിഞത്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.
ശെഷം പീച്ചിങ്ങ ചേർത്ത് വഴറ്റുക.പീച്ചിങ്ങ വഴന്റ് വരുമ്പോൾ മഞൾപൊടി,മുളക്പൊടി കൂടെ ചേർത്ത് ഇളക്കി വഴറ്റുക. ശെഷം വേവിച്ച് വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് ഇളക്കി ,ചതച്ച് വച്ച തേങ്ങ കൂട്ട്,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ച് വച്ച് പച്ചമണം മാറുന്ന വരെ വേവിക്കുക.
ശെഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക. ഇതുപൊലെ പടവലങ്ങ,മുരിങ്ങക്ക,പച്ചകായ, ചീര, തുടങ്ങിയവയും പരിപ്പ് ചേർത്ത് തോരൻ ഉണ്ടാകാവുന്നതാണു. അപ്പൊ നല്ല അടിപൊളി രുചിയുള്ള പരിപ്പ്- പീച്ചിങ്ങ തോരൻ തയ്യാർ.