"> ദില്‍ഖുഷ് | Malayali Kitchen
HomeRecipes ദില്‍ഖുഷ്

ദില്‍ഖുഷ്

Posted in : Recipes on by : Keerthi K J

അവശ്യ സാധനങ്ങള്‍

മൈദ – 2.½ കപ്പ്
യീസ്റ്റ് – 2 ടീ സ്പൂണ്‍
മുട്ട – 1
പഞ്ചസാര – 3ടേബിള്‍ സ്പൂണ്‍
ഓയില്‍ – ¼ കപ്പ്
ഉപ്പ് – ½ ടീ സ്പൂണ്‍
ചൂടുവെള്ളം – 3 ടീ സ്പൂണ്‍
പാല്‍ – ¼ കപ്പ്

ഫില്ലിംഗിനു വേണ്ടത്

തേങ്ങ – 1 കപ്പ്
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – 3
ടൂട്ടി ഫ്രൂട്ടി/ ചെറി – 3 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
അലങ്കരിക്കാന്‍

മുട്ട 1 നന്നായി അടിച്ചു വെക്കുക
കറുത്ത എള്ള് – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം യീസ്റ്റും പഞ്ചസാരയും ചൂടു വെള്ളവും മിക്സ് ചെയ്ത് 10 മിനുറ്റ് വെയ്ക്കുക.അതിനു ശേഷം മൈദ ,മുട്ട , പാല്‍, ഓയില്‍, ഉപ്പ്, യീസ്റ്റ് മിക്സ് ചേര്‍ത്ത് കുഴച്ച്‌ നനഞ്ഞ തുണികൊണ്ട് മൂടി 2 മണിക്കൂര്‍ പൊങ്ങാന്‍വെയ്ക്കുക.
ഫില്ലിംഗിനു വേണ്ട തേങ്ങ, പഞ്ചസാര, ഏലയ്ക്ക മിക്സിയില്‍ ഒന്നു ക്രഷ്‌ ചെയ്തെടുക്കുക.നെയ്യ് ചൂടാക്കി തേങ്ങകൂട്ട് ഇട്ട് ഒന്നു വഴറ്റുക. ടൂട്ടി ഫ്രൂട്ടി ചേര്‍ത്തു മാറ്റിവെക്കുക.

ഇനി മാവ് പൊങ്ങി വന്നാല്‍ അതിനെ രണ്ടായി ഭാഗിക്കുക. അത് അര ഇഞ്ച് കനത്തില്‍ ചപ്പാത്തി പോലെ പരത്തുക. പരത്തിയ ഒരു മാവെടുത്ത് ബേക്കിംഗ് ട്രേയില്‍ വെച്ച്‌ അതിന്റെ മുകളില്‍ ഫില്ലിംഗ് വെക്കുക. അതിനു ശേഷം അതിന്റെ മുകളില്‍ രണ്ടാമത്തെ മാവ് കൂടി വെച്ച്‌ നല്ലപോലെ എല്ലാ സൈഡും അടിയിലേക്ക് ഒട്ടിച്ചു കൊടുക്കുക. ഒരു 10 മിനുറ്റ് കൂടെ മുടിവെയ്ക്കുക. മുട്ട അടിച്ചത് ഒരു ബ്രഷ് കൊണ്ടോ സ്പൂണ്‍ കൊണ്ടോ മേല്‍ഭാഗത്ത് നന്നായി പുരട്ടി കൊടുക്കുക.. മേലെ കറുത്ത എള്ള് തൂവി കൊടുക്കുക . പ്രീഹിറ്റ്ചെയ്ത ഓവനില്‍ 180°c ല്‍ 30 മിനുറ്റ് ബേക്ക് ചെയ്യുക.ദില്‍ഖുഷ് അല്ലെങ്കില്‍ തേങ്ങബണ്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *