6 February, 2021
തലശ്ശേരി ചിക്കന്‍ ബിരിയാണി

ചേരുവകള്‍
ജീരകശാല/ കൈമ അരി – നാലര കപ്പ്
ചിക്കന്‍ – അര കിലോഗ്രാം
എണ്ണ – ടേബിള്‍ സ്പൂണ്‍
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം – 1ടീസ്പൂണ്‍
പട്ട – 2 കഷ്ണം
ബേ ലീവ്സ് – 2
ഏലയ്ക്ക – 4
മല്ലി – കാല് സ്പൂണ്‍
ഗ്രാമ്ബൂ -4
ജീരകം – കാല്‍ടീസ്പൂണ്‍
ശാജീരകം – കാല്‍ടീസ്പൂണ്‍
കുരുമുളക് – 1 ടീസ്പൂണ്‍
വറ്റല്‍മുളക് – 2
ബിരിയാണി മസാല
പെരും ജീരകം , പട്ട, ബേ ലീവ്സ്, ഏലയ്ക്ക, ഗ്രാമ്ബു, മല്ലി, ജീരകം, ശാ ജീരകം, കുരുമുളക് , വറ്റല്‍ മുളക് എന്നിവ ഒരു പാനില്‍ ചൂടാക്കി, തണുത്ത ശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം.
ചിക്കന്‍മസാല
പാന്‍ ചൂടാക്കി അതിലേക്കു കുറച്ച് സണ്‍ഫ്ലവര്‍ ഓയിലും കുറച്ച് നെയ്യു ം ഒഴിച്ചു കൊടുക്കുക. ചൂടായി വരുമ്ബോള്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവയിട്ട് ചതച്ചത് ചേര്‍ക്കുക. പച്ചമണം മാറുമ്ബോള്‍ ഇതിലേക്ക് 3 സവോള അരിഞ്ഞത് ചേര്‍ക്കാം. ആവശ്യമെങ്കില്‍ എണ്ണ ചേര്‍ത്തു കൊടുക്കാം. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. മല്ലിയിലും പുതിനയിലയും മസാലപുരട്ടിവച്ചിരിക്കുന്ന ചിക്കനും ഇതിലേക്കു ചേര്‍ക്കാം. രണ്ടര ടീസ്പൂണ്‍ ബീരിയാണി മസാല പൊടിച്ചതും ചേര്‍ത്ത് അടച്ചു വച്ചു വേവിക്കണം. വെന്തുകഴിഞ്ഞാല്‍ ചെറുനാരങ്ങാനീര് ആവശ്യത്തിന് ചേര്‍ക്കാം. വെള്ളത്തില്‍ കുതിര്‍ത്തുവച്ച് അഞ്ച് കശുവണ്ടിയും ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും നല്ല പേസ്റ്റ് പോലെ അരച്ച് ചിക്കനിലേക്കു ചേര്‍ക്കാം. അടച്ചു വച്ച് തിളപ്പിക്കണം. അല്പം ഗ്രേവിയോടു കൂടി വേണം ദമ്മിടാന്‍.
• സവോള നേര്‍മ്മയായി അരിഞ്ഞത് എണ്ണയില്‍ വറുത്തു കോരുക.
ചോറ് തയാറാക്കാന്‍
പാനില്‍ എണ്ണയും നെയ്യും ഡാല്‍ഡയും ഒഴിക്കുക. ചൂടാകുമ്ബോള്‍ ഒരു സവോള അരിഞ്ഞത് ചേര്‍ക്കുക. ഇതിലേക്ക് ഏലയ്ക്ക, പെരുംജീരകം,പട്ട,ഗ്രാമ്ബു എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കു. ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ഒഴിക്കുക. തിളച്ച വെള്ളം ഒഴിക്കണം. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേര്‍ക്കണം. തിളച്ചു കഴിയുമ്ബോള്‍ അരി ചേര്‍ത്തു കൊടുക്കാം. മീഡിയം തീയില്‍ വേവിച്ചെടുക്കാം.
ദം ചെയ്തെടുക്കാന്‍
ഒരു ടേബിള്‍ സ്പൂണ്‍ പനീര്‍ അര ടീസ്പൂണ്‍ നാരങ്ങാ നീര് അല്പം മഞ്ഞള്‍പൊടി (കളറിന്) ചേര്‍ത്ത് മിക്സ്ചെയ്തു വയ്ക്കുക. ദം ചെയ്യാനുള്ള പാത്രത്തില്‍ നെയ്യ് തടവി അതിലേക്കു ചിക്കന്‍ മസാല ഇടുക, മുകളില്‍ ചോറ്, സവോള വറുത്തത് മല്ലിയില, റോസ്് വാട്ടര്‍ ചേര്‍ക്കുക. വീണ്ടും ഇതേപോലെ ചെയ്ത് നിറയ്ക്കാം. നന്നായി മൂടി പാനില്‍ ദോശകല്ലില്‍ വച്ച് 10 മിനിറ്റ് ആവികയറ്റി എടുക്കുക.