6 February, 2021
തക്കാളി കറി

അവശ്യ സാധനങ്ങള്‍
തക്കാളി -1
തിരുവിയ തേങ്ങാ -1 കപ്പ്
ചെറിയഉള്ളി -5 എണ്ണം or സവാള -1കഷ്ണം
മല്ലി -1 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -5 എണ്ണം (കാശ്മീരിമുളക്)
എണ്ണ -1ടേബിള്‍ സ്പൂണ്‍
കടുക് -1ടേബിള്‍ സ്പൂണ്‍
കറിവേപ്പില,ഉപ്പ്,വെള്ളം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഇതിന് ഒരു അരപ്പ് തയ്യാറാക്കണം. അതിനായിട്ടു തേങ്ങ,ഉള്ളി ,മല്ലി,വറ്റല്‍മുളക് എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പൊഴിച്ചുകൊടുക്കുക അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പത്രം അടച്ചു വെച്ച് വേവിക്കുക.(വളരെ പെട്ടന്ന് തയ്യാറാക്കാന്‍ പറ്റുന്ന ഒരു കറി ആണ്)