6 February, 2021
ടൊമാറ്റോ റൈസ്

ചേരുവകൾ
അരി-1 കപ്പ്
തക്കാളി-3
സവാള-1
ഗ്രാമ്പൂ-2
വയനയില-2
ഏലയ്ക്ക-2
പച്ചമുളക്-2
ഗരം മസാല പൗഡര്‍-1 സ്പൂണ്‍
മുളുകുപൊടി-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
ഉപ്പ്
ജീരകം
മല്ലിയില
തയാറാക്കുന്നവിധം
അരി കഴുകി 10 മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കുക. തക്കാളി മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരച്ചെടുക്കണം. തക്കാളി പേസ്റ്റ് കട്ടിയായിരിക്കണം.
ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക. സവാള ചേര്‍ത്ത് വഴറ്റുക. എല്ലാ മസാലകളും പാകത്തിന് ഉപ്പു ചേര്‍ത്തിളക്കണം. ഇതിലേക്ക് അരിയിട്ട് ഇളക്കുക. പിന്നീട് അരച്ചു വച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കണം.
പാകത്തിന് വെള്ളം ചേര്‍ത്ത് കുക്കറിലോ പാത്രത്തിലോ വച്ച് വേവിക്കുക.
വെന്തു കഴിഞ്ഞ ചോറില്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ടൊമാറ്റോ റൈസിനൊപ്പം റെയ്ത്ത, അച്ചാര്‍ എന്നിവ ചേര്‍ത്ത് കഴിയ്ക്കാം
മേമ്പൊടി
ടൊമാറ്റോ റൈസില്‍ ക്യാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവയും ചേര്‍ത്തിട്ട് വേവിക്കാം. കൂടുതല്‍ പോഷകഗുണം ലഭിക്കും. ഇതുണ്ടാക്കാന്‍ ബസ്മതി അരിയാണ് കൂടുതല്‍ നല്ലത്. വെളുത്ത അരി ഉപയോഗിച്ചും ഉണ്ടാക്കാം.