9 February, 2021
ഓറഞ്ച് ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ
(ഇതു രണ്ട് ഗ്ലാസ് ജ്യൂസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങളാണ് )
ഓറഞ്ച് രണ്ടണ്ണം
നാരങ്ങാ രണ്ടണ്ണം
കുക്കുമ്പർ ഇടത്തരം ഒന്ന്
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് ഒന്ന്
ഉപ്പ് ഒരു നുള്ള്
പഞ്ചസാര നാല് ടീസ്പൂൺ
പൊതിനയില ഒരു തണ്ട്
സോഡാ ഒന്ന്
ജ്യൂസ് ഉണ്ടാക്കുന്ന വിധം:
ഓറഞ്ച് പൊളിച്ചു അല്ലി എടുക്കുക, നാരങ്ങാ പിഴിഞ്ഞോ തൊലി ചെത്തിയോ എടുക്കുക, എന്നിട്ടു സോഡാ ഒഴിച്ചു ബാക്കി എല്ലാ സാധനങ്ങളും മിക്സിയിൽ അടിച്ചെടുക്കുക. അടിച്ചു എടുത്ത ജ്യൂസ് രണ്ട് ഗ്ലാസ്സിൽ ഒഴിക്കുക ഇനി സോഡാ പൊട്ടിച്ചു പതുകെ ഒഴിച്ച് ഒന്ന് ഇളക്കി സെർവ്വ് ചെയ്യുക…
മധുരത്തിന് അനുസരിച്ചു പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഓറഞ്ചിന് പകരം മൂസംബിയും ചേർക്കാം