9 February, 2021
പേഷ്വരി ചിക്കൻ കടായി

ആവ്യശ്യമുള്ള സാധനങ്ങൾ
ചിക്കൻ അരകിലോ
തക്കാളി രണ്ട് (ഇടത്തരം)
ഇഞ്ചി ചതച്ചത് ഒരു ടിസ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു ടിസ്പൂൺ
സാവാള അരിഞ്ഞത് ഒരു വലുതും , ഒരു ചെറുതും
പച്ചമുളക് എരിയുള്ളതു അഞ്ച് തൊട്ട് പത്തു വരെ (എരിക് അനുസരിച്ചു ചേർക്കാം )
കുരുമുളക് പൊടി ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
കാശ്മീരി മുളക്പൊടി അര ടീസ്പൂൺ (ചുവന്ന നിറം വേണമെങ്കിൽ മാത്രം ചേർത്താൽ മതി നിർബന്ധമില്ല )
ചിക്കൻ സ്ട്രോക്ക് ഒരു കഷ്ണം (മാഗിയുടെ പാക്കറ്റ് കിട്ടും വേണമെങ്കിൽ മാത്രം ചേർത്താൽ മതി നിർബന്ധമില്ല)
നെയ്യ് വഴറ്റാൻ ആവിശ്യത്തിന്
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക. അൽപ്പം ഉപ്പും ഒരു ചെറിയ സവാള നീളത്തിൽ അരിഞ്ഞതും, മഞ്ഞൾപ്പൊടിയും അൽപ്പം വെള്ളവും ചേർത്ത് വേവിക്കുക. (വെള്ളം കൂടി പോകരുത്, ചിക്കനിൽ നിന്നും വെള്ളം ഇറങ്ങും, സെമി ഗ്രേവി മതി)
വേറെ ഒരു പാത്രത്തിൽ തക്കാളി ഇട്ടു വെള്ളമൊഴിച്ചു വേവിക്കുക. വെന്ത തക്കാളിയുടെ തൊലി കളഞ്ഞു നല്ലതു പോലെ മിക്സിയിൽ അരച്ച് എടുത്തു മാറ്റിവെക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിലേക്ക് ഒരു വലിയ സാവാള അരിഞ്ഞതും , ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും, ചെറുതായി അരിഞ്ഞ പച്ചമുളകും ചേർത്ത് വഴറ്റുക. (ഇത്രയും വഴറ്റിയെടുക്കാൻ ആവശ്യത്തിനുള്ള നെയ്യ് ആദ്യം ചേർക്കണം). സാവാളയും ബാക്കിയുള്ള സാധനങ്ങളും നല്ലതു പോലെ വഴന്നുവരുമ്പോൾ അതിലേക്ക് ഗരംമസാലയും, കാശ്മീരി മുളക്പൊടിയും ചേർത്ത് ഇളക്കുക, പൊടികളുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരച്ചുവെച്ചേക്കുന്ന തക്കാളിച്ചാറും, ചിക്കൻ സ്ട്രോക്ക് ഒരു കഷ്ണവും ചേർത്ത് നന്നായി ഇളക്കി വഴറ്റുക. (ചിക്കൻ സ്ട്രോക്കിൽ ഉപ്പുള്ളതുകൊണ്ടു ഉപ്പ് നോക്കി വേണമെങ്കിൽ ഉപ്പുചേർക്കുക. ചിക്കൻ വേവിച്ചപ്പോൾ ഉപ്പ് ചേർത്തിട്ടുണ്ട് അതും ഓർക്കുക) തക്കാളി ചാറു വഴന്നു വറ്റി തുടങ്ങുമ്പോൾ കുരുമുളക് പൊടിച്ചേർക്കുക. അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കുക. ഗ്രേവി ചിക്കനിൽ പിടിച്ചു കഴിയുമ്പോൾ വഴറ്റി എടുത്താൽ ഡ്രൈ കടായി റെഡി. സെമി ഗ്രേവി ആണ് വേണ്ടതുയെങ്കിൽ ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഇളക്കി അടച്ചു ഒന്ന് തിളപ്പിക്കുക. (ഗ്രേവി കൂടിപ്പോകാതെ നോക്കുക. കുറുകിയ പരുവമാണ് നല്ലത്). പേഷ്വരി ചിക്കൻ കടായി റെഡിയായി. ഇതു ചപ്പാത്തി, പൊറോട്ട, നെയ്യ് ചോർ എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു…