"> തേൻമിഠായി | Malayali Kitchen
HomeRecipes തേൻമിഠായി

തേൻമിഠായി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
ഇഡലി മാവ് 250 ഗ്രാം
(അരിയും ഉഴുന്നും എട്ടു മണിക്കൂർ കുതിർത്തു അധികം വെള്ളം കുറച്ചു അരച്ച് നാല് മണിക്കൂർ നേരം പുളിപ്പിച്ചത് )
പഞ്ചസാര പാനി ആക്കാൻ ഒരു കപ്പ്
പഞ്ചസാര മിഠായിയുടെ പുറത്തു ഇടാൻ ഒരു കപ്പ്
ഫുഡ് കളർ ചുവപ്പോ മഞ്ഞയോ
എണ്ണ വറക്കാൻ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഇഡലി മാവിൽ ഒന്നോ രണ്ടോ തുള്ളി ഫുഡ് കളർ ചേർത്ത് ഇളക്കി മാറ്റി വെക്കുക. ഒരു കപ്പ് പഞ്ചസാര ഒന്നര കപ്പ് വെള്ളത്തിൽ തിളപ്പിച്ച് പാനി ആക്കുക. പഞ്ചസാര വെള്ളത്തിൽ അലിഞ്ഞു വെള്ളം കട്ടി ആയി തുടങ്ങുമ്പോൾ പാനി റെഡിയായി. ചുവട് കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് മാവ് ഓരോ സ്പൂൺ വീതം ഒഴിച്ച് വറത്തു കോരി ചൂടോടുതന്നെ പഞ്ചസാര പാനിയിൽ ഇടുക. പത്തു തൊട്ടു പതിനഞ്ച് മിനിറ്റ് പഞ്ചസാര പാനിയിൽ കിടന്ന ശേഷം മിഠായി വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പത്തു മിനിറ്റിനു ശേഷം ഒരു പരന്ന പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര ഇട്ടു അതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന മിഠായി ഇട്ട് ഇളക്കി എടുക്കുക തേൻമിഠായി റെഡി…

Leave a Reply

Your email address will not be published. Required fields are marked *