"> പരിഞ്ഞിൽ (മീൻ മുട്ട) തോരൻ | Malayali Kitchen
HomeRecipes പരിഞ്ഞിൽ (മീൻ മുട്ട) തോരൻ

പരിഞ്ഞിൽ (മീൻ മുട്ട) തോരൻ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ:
പരിഞ്ഞിൽ (ഞാൻ ഇവിടെ എടുത്തത് മത്തിയുടെ പരിഞ്ഞീലാണ് ) പതിനഞ്ചു മത്തിയുടെ
തേങ്ങാ ചിരകിയത് രണ്ട് ടേബിൾ സ്പൂൺ
ചെറിയ ഉള്ളി അഞ്ചണ്ണം
പച്ചമുളക് നാല്
ഇഞ്ചി ഒരു ചെറിയ കഷ്ണം
കറി വേപ്പില ഒരു തണ്ട്
കടുക് കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
പെരുംജീരകപൊടി അര ടീസ്പൂൺ
കുരുമുളക് പൊടി അരടീസ്പൂൺ
വെളിച്ചെണ്ണ മൂന്ന് ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ആദ്യം പരിഞ്ഞിൽ കഴുകി വൃത്തിയാക്കി കൈ കൊണ്ട് ഞെരുടി എടുക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി,പച്ചമുളക്ക്, കറി വേപ്പിലയും (ചെറുതായി അരിഞ്ഞു ഇട്ടാൽ നല്ലതു ), ഉപ്പും, പെരുംജീരകപൊടി, കുരുമുളക്പൊടിയും, മഞ്ഞൾപ്പൊടിയും, തേങ്ങയും ചേർത്തു നന്നായി ഞെരുടി എടുക്കുക. ചുവട് കട്ടിയുള്ള ഒരു പത്രം അടുപ്പിൽ വെച്ച് അതിലേക് എണ്ണ ഒഴിക്കുക, എണ്ണ ചൂടാക്കുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക് ഞെരുടി വെച്ചിരിക്കുന്ന പരിഞ്ഞിൽ ഇട്ടു നന്നായി ഇളക്കുക. അതിലേക് അൽപ്പം വെള്ളമൊഴിച്ച് (വെള്ളം കൂടുതൽ ആക്കാതെ ശ്രദ്ധിക്കണം) അടച്ചു തീ കുറച്ചു വെച്ച് വേവിക്കുക , അടിക്കു പിടിക്കാതെ നോക്കണം. പരിഞ്ഞിൽ വെന്തു കഴിയുമ്പോൾ അൽപ്പം വെളിച്ചണ്ണയും ഒഴിച്ച് ഇളക്കി അടുപ്പിൽനിന്നും മാറ്റുക തോരൻ റെഡി.
NB:
പൊതുവേ മത്തി വെട്ടി കഴിയുമ്പോൾ കൈയ്യും, പിച്ചാത്തിയും, കഴുകിയ സിങ്കും, പാത്രവും ഒകെ മത്തി മണം ആയിരിക്കും. അതുകൊണ്ടു ആളുകൾ (പ്രേതെകിച്ചു പ്രവാസികൾ) മത്തി വാങ്ങാൻ മടിക്കും…എന്നാൽ അത് മാറ്റാനുള്ള മാർഗ്ഗം കൂടി പറഞ്ഞു തരാം.
* സിങ്കും, പാത്രവും, പിച്ചാത്തിയും മീൻ മണം മാറാൻ അൽപ്പം കാപ്പിപ്പൊടി വെച്ച് കഴുകുക, ശേഷം ഡിഷ് വാഷ് വെച്ച് കഴുകുക.
* മുറിയിലെ മീന്മണം മാറാൻ ഒരു മെഴുക്തിരി കത്തിച്ചു വെക്കുകയോ, അൽപ്പം കാപ്പിപ്പൊടി കരിക്കുകയോ ചെയ്യുക.
* കൈയിലെ മീൻ മണം മാറാൻ അൽപ്പം കാപ്പി പൊടി ഇട്ടു കഴുകിയ ശേഷം അൽപ്പം ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകുക. കാപ്പിപൊടിക്ക് പകരം നാരങ്ങാനീരോ, പുളി വെള്ളമോ ഉപയോഗിക്കാം
അപ്പോൾ ഇനി ധൈര്യമായി മത്തി വാങ്ങിച്ചു കൂട്ടിക്കോ…

Leave a Reply

Your email address will not be published. Required fields are marked *