9 February, 2021
ചിക്കൻ പുലാവ് :

ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി ഒന്നര കപ്പ്
സാവാള ഇടത്തരം രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ്-രണ്ട് ടേബിള്‍ സ്പൂണ്‍
മുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
പുതിനയില- ഒരു പിടി
മല്ലിയില- ഒരു പിടി
മഞ്ഞൾ പൊടി അര ടീസ്പൂൺ
കറുവപ്പട്ട-രണ്ട് കഷ്ണം
ഏലക്കായ- നാലെണ്ണം
കുരുമുളക് ഒരു ടീസ്പൂൺ
ജീരകം(ചെറിയ ജീരകം) ഒരു ടീസ്പൂണ്‍
പച്ചമുളക് നാലോണം
നെയ്യ്- മൂന്ന് ടേബിള്‍ സ്പൂണ്‍
വെള്ളം- ആവിശ്യത്തിന്
ഉപ്പ് പാകത്തിന്
ചിക്കൻ മാരിനേറ്റ് ചെയ്യാന്‍
ചിക്കന്‍-അരക്കിലോ
തൈര്- ഒരു കപ്പ്
മുളക് പൊടി- രണ്ട് ടീസ്പൂണ്‍
കുരുമുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
പെരും ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
ഗരം മസാല- രണ്ട് ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറുതായി ഒന്ന് വരഞ്ഞു എടുക്കുക, എന്നിട്ടു മുളകുപൊടി, അൽപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും (അരടീസ്പൂൺ), കുരുമുളക്പൊടി, ഗരം മസാല, പെരുംജീരക പൊടി, തൈര്, ഉപ്പ് എല്ലാം നല്ലതു പോലെ ചിക്കനില്‍ പുരട്ടി ഒരു മണിക്കൂറോളം വെക്കുക (ഫ്രിഡ്ജിൽ വെച്ചാലും കുഴപ്പമില്ല).
ബസുമതി അരി നന്നായി കഴുകി മാറ്റി വെക്കാം.
അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും, അണ്ടിപ്പരിപ്പും, കറുവപ്പട്ടയും, ഏലക്കയും, കുരുമുളകും ഇട്ടു നന്നായി ഇളക്കുക. ഇതിലേക്ക് ഉള്ളി ചേർത്ത് നല്ലതു പോലെ വഴറ്റുക, പിന്നീട് ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മല്ലിയില , പുതിനയില എന്നിവയും ചേർത്ത് വഴറ്റുക ഇതിലേക്ക് ഉപ്പും, മഞ്ഞൾപൊടിയും ചേർക്കുക. ഇതെല്ലാം നല്ലതു പോലെ വഴന്നു കഴിയുമ്പോൾ മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്കിട്ട് നല്ലതു പോലെ ഇളക്കുക. ചിക്കനും അൽപ്പം വഴന്നു തുടങ്ങുമ്പോൾ അതിലേക്ക് അരിയിട്ട് നല്ലതു പോലെ ഇളക്കി മിക്സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ഒഴിക്കുക. അതിനു ശേഷം ഇരുപതു മിനിട്ടോളം മീഡിയം തീയിൽ വേവിക്കാം. പത്തു മിനിട്ടു കഴിയുമ്പോൾ അടപ്പു മാറ്റി നോക്കുക. തീ കൂടുതൽ ആണെങ്കിൽ പതിനഞ്ച് മിനിറ്റുകൊണ്ട് പുലാവ് റെഡിയാക്കും. അടിക്കു പിടിക്കാനത്തെ ശ്രദ്ധിക്കണം. വെള്ളം വറ്റി കഴിയുമ്പോൾ അടുപ്പില്‍ നിന്നും ഇറക്കി വെക്കാവുന്നതാണ്. സ്വാദിഷ്ഠമായ ചിക്കന്‍ പുലാവ് റെഡി. സലാഡും, നാരങ്ങാ അച്ചാറും ഒരു പപ്പടവും കൂട്ടി പുലാവ് കഴിക്കുക.