"> ചിക്കൻ മന്തി : | Malayali Kitchen
HomeRecipes ചിക്കൻ മന്തി :

ചിക്കൻ മന്തി :

Posted in : Recipes on by : Keerthi K J

പെട്ടന്ന് ചിക്കൻ മന്തി ഉണ്ടാക്കുന്നതു എങ്ങനെ എന്ന് നോക്കാം.
ചിക്കന് വേണ്ടിയാ കൂട്ട് :
ചിക്കൻ ഒരു കിലോ
കാപ്സികം വലുത് ഒന്ന്
മല്ലിയില ഒരു കെട്ട്
പൊതിനയില ഒരു കെട്ട്
ജീരകം (ചെറിയ ജീരകം)- ഒന്നര ടീസ്പൂൺ ചതച്ചത്
കുരുമുളക് പൊടി ഒന്നര ടീസ്പൂൺ
ഫുഡ് കളർ ചുവപ്പ് രണ്ടു ടീസ്പൂൺ
മാഗ്ഗി ചിക്കൻ സ്റ്റോക്ക് രണ്ടു ബോക്സ് (ഒരു ബോക്സിൽ രണ്ട് പാക്കറ്റ് ഉണ്ടാക്കും. രണ്ടു ബോക്സ് ആക്കുമ്പോൾ നാല് പാക്കറ്റ്)
സൺഫ്ലവർ ഓയിൽ 200ml
ഇനി ചോറിന് വേണ്ടിയാ കൂട്ട് :
ബസുമതി അരി ഒരുകിലോ
ഏലക്കാ, പട്ട, ഗ്രാമ്പൂ, മൂന്നെണ്ണം വീതം ഒന്ന് ചതച്ചത്
വഷ്‌ണയില രണ്ടണ്ണം
ഉണക്ക നാരങ്ങാ ഒരെണ്ണം
ചെറുനാരങ്ങാനീര് ഒരു നാരങ്ങായുടേത്
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
ദം ഇടാൻ വേണ്ടിയാ കൂട്ട്:
മൈദ/ ഗോതമ്പ് പൊടി – ദം ഇടുമ്പോൾ ആവി പുറത്തു പോവാതെ ഇരിക്കാൻ അടപ്പും പാത്രവും യോജിക്കുന്നതിന്റെ വിടവ് അടക്കാൻ ആവിശ്യത്തിന്
പച്ചമുളക് അഞ്ചൊണ്ണം
പുകക്കാൻ കരി
ഫുഡ് കളർ മഞ്ഞ, ചുവപ്പു
പാകം ചെയുന്ന വിധം
ചിക്കൻ മീഡിയം പീസ് ആയി മുറിക്കുക (ഒരു ചിക്കൻ ആറ് പീസ് വരുന്ന രീതിയിൽ ). ചിക്കൻ ചെറുതായി വരയുകയോ, ഒരു ചെറിയ കമ്പികൊണ്ട് ചിക്കനിൽ കുത്തുകയോ ചെയ്യാം. (മസാല പിടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് )
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ചിക്കനും, ചതച്ച ജീരകവും, കുരുമുളക് പൊടിയും, കാപ്സികം, മല്ലിയില, പൊതിനയില എന്നിവ ചെറുതായി അരിഞ്ഞത്തും, ഫുഡ് കളറും, മാഗ്ഗി ചിക്കൻ സ്റ്റോക്കിലെ മൂന്നു പാക്കറ്റും എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ചിക്കൻ സ്റ്റോക്കിൽ ഉപ്പുള്ളതു കൊണ്ട് ഉപ്പുചേർക്കണ്ട. നന്നായി യോജിപ്പിച്ചു കഴിഞ്ഞു ഉപ്പ് കുറവുണ്ടങ്കിൽ ബാക്കിയുള്ള ഒരു പാക്കറ്റ് ചിക്കൻ സ്റ്റോക്ക് കൂടി ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം ചിക്കൻ ആ പാത്രത്തിൽ ഒന്ന് ഒന്നിനോട് തൊടാതെ നിരത്തുക. അതിനു ശേഷം ഒന്നര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ഒന്നരമണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്തു തണുപ്പുമാറുമ്പോൾ ആ പത്രം അതുപോലെ തന്നെ സ്റ്റൌവിൽ വെച്ച് മീഡിയം തീയിൽ അടച്ചു പത്തുമിനിറ്റ് വേവിക്കുക. പത്തുമിനിറ്റിനു ശേഷം തീ കുറച്ചു ചിക്കൻ തിരിച്ചു ഇടുക. അടിക്കുപിടിക്കാതെ നോക്കണം ഇങ്ങനെ തിരിച്ചും മറിച്ചും ഇട്ടു ചിക്കൻ മുപ്പതു മിനിറ്റു അടച്ചു വേവിക്കുക. തുറന്നു വെച്ച് വേവിച്ചാൽ ചിക്കൻ ഫ്രൈ ആയി പോക്കും, ചിക്കനിലെ വെള്ളവും എണ്ണയും കൂടി ചേർന്ന് ചെറുതീയിൽ മുപ്പതു മിനിറ്റു ചിക്കൻ വേവിക്കുക.
ഈ സമയം വേറെ ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിൽ ഏലക്കാ, പട്ട, ഗ്രാമ്പൂ, കുരുമുളക്, വഷ്‌ണയില, ഉണക്ക നാരങ്ങാ അൽപ്പം എണ്ണയും ഒഴിച്ച് വെള്ളം ചൂടാക്കുക. വെള്ളം തിളക്കുമ്പോൾ അതിലേക് അരി ഇടുക അൽപ്പം നാരങ്ങാ നീരും ഒഴിച്ച് വേവിക്കുക. അരി മുക്കാൽ വേവാകുമ്പോൾ ഊറ്റുക. വെള്ളം ഊറി പോയതിനു ശേഷം ചൂട് പോകുന്നതിനു മുൻപ് തന്നെ ചിക്കന്റെ പാത്രത്തിലേക്കു ചോറ് ഇടുക. പച്ചമുളക് ചോറിന്റെ മുകളിൽ മുറിക്കാതെ കുത്തിവെക്കുക, അവിടെ അവിടെയായി ഒന്ന് രണ്ടുതുള്ളി ഫുഡ് കളർ ഒഴിക്കുക. ഒരു ചെറിയ പാത്രത്തിൽ കരി കത്തിച്ചു അതിൽ അൽപ്പം എണ്ണ ഒഴിക്കുക, അപ്പോൾ അത് നല്ലതുപോലെ പുകയും അത് ചോറിന്റെ മുകളിൽ വെച്ച് പാത്രം അടച്ചു മൈദാ / ഗോതമ്പു മാവുകൊണ്ട് വിടവ് അടച്ചു ദം വെക്കുക. ചെറിയ തീയിൽ പഴയ ദോശക്കല്ലിന്റെ മുകളിൽ പതിനഞ്ച് മിനിറ്റ് വെക്കുക. അതിനു ശേഷം തീ അണക്കുക. 45 മിനിറ്റ് കഴിഞ്ഞു ദം പൊട്ടിച്ചു ചോറും ചിക്കനെന്നുമായി ഇളക്കി കഴിക്കാവുന്നതാണ്.
മായോന്നൈസും, പൊതിന ചമ്മതിയും, നാരങ്ങാ അച്ചാറും, സലാഡും സൈഡ് ഡിഷ് ആയി ഉപയോഗിക്കാം.
NB:
1) അലുമിനിയം ഫോയിൽ ഉണ്ടങ്കിൽ അത് വെച്ച് പാത്രം മൂടിയാൽ മതി. മൈദാ / ഗോതമ്പു മാവ് ഒഴിവാക്കാം.
2) ഫുഡ് കളറിന്റെ ആവിശ്യമില്ല… ചേർത്തില്ലങ്കിലും രുചിക്ക് കുറവൊന്നുമുണ്ടാകില്ല. പിന്നെ കാണാൻ ഒരു രസത്തിനു അൽപ്പം കളർ ചേർക്കുന്നു എന്നെ ഒള്ളു.
3)ചിക്കന്റെ വെള്ളവും എണ്ണയിലും അടച്ചു വേവിക്കുമ്പോൾ ചിക്കൻ വെന്ത് ജൂസി പരുവം ആക്കും. അത് കൊണ്ട് ദം പൊട്ടിച്ചു കഴിഞ്ഞു ചിക്കൻ പീസ് പതുകെ എടുത്തു മാറ്റിയതിനു ശേഷം ചോറ് ഇളക്കുക. ചോറും മസാലയും നന്നായി മിക്സ് ആയിക്കഴിഞ്ഞിട്ടു അതിന്റെ മുകളിൽ ചിക്കൻ പീസ് വെക്കുക.
4)കരി വെച്ച് പുകച്ചില്ലങ്കിൽ മന്തിയുടെ ടേസ്റ്റും കുറയും ആ മണവും കിട്ടില്ല. കരി കിട്ടിയില്ലെങ്കിൽ ചിരട്ട കരിയായാലും മതി

Leave a Reply

Your email address will not be published. Required fields are marked *