9 February, 2021
മയോന്നൈസ്:

സാൻഡ്വിച്ചുകളിലും, കമ്പോസ് ചെയ്ത സാലഡുകളിലും, ഫ്രഞ്ച് ഫ്രൈകളിലും സാധാരണയായി ഉപയോഗിക്കുന്ന കട്ടിയുള്ള വെളുത്ത കെച്ചപ്പ് അല്ലെങ്കിൽ ഡ്രസിങ് ആണ് മയോന്നൈസ്. ടാർട്ടർ സോസ് പോലുള്ള സോസുകളിൽ ഇത് ഒരു ബെയ്സ് ആണ്.
മയോന്നൈസ് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന റെസിപ്പിയാണ് ഇത്.
ആവശ്യമുള്ള സാധനങ്ങൾ
കോഴിമുട്ട ഒന്ന്
ചെറുനാരങ്ങാനീര് കാൽ കപ്പ്
സൺഫ്ലവർഓയിൽ ഒരു കപ്പ്
വെളുത്തുള്ളിയല്ലി രണ്ട് അല്ലി
ഉപ്പു ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
വെളുത്തുള്ളിയും നാരങ്ങാനീരും അൽപ്പം ഉപ്പും ആദ്യം മിക്സിയിൽ അടിക്കുക. അതിനു ശേഷം മുട്ട പൊട്ടിച്ചു ഒഴിച്ച് മിക്സിയിൽ അടിക്കുക, മുട്ട വെളുത്തു പതഞ്ഞു വരുമ്പോൾ അതിലേക്ക് സൺഫ്ലവർഓയിൽ ചേർത്ത് കൊടുക്കുക. (കുരുമുളക് പൊടി ഇഷ്ടമുള്ളവർക്ക് കുരുമുളക് പൊടി ചേർക്കാം.). (സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുന്നത് അനുസരിച്ചു മയോന്നൈസിനു കട്ടി കൂടും) എല്ലാം കൂടി നന്നായി മിക്സിയിൽ ഒരു മിനിറ്റ് അടിക്കുക, മയോനൈസ് റെഡി !!