"> മുരിങ്ങപ്പൂ മുട്ട തോരൻ | Malayali Kitchen
HomeRecipes മുരിങ്ങപ്പൂ മുട്ട തോരൻ

മുരിങ്ങപ്പൂ മുട്ട തോരൻ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ:
മുരിങ്ങപ്പൂ ഒരു കപ്പ്
മുട്ട രണ്ട്
സാവാള ഇടത്തരം ഒന്ന്
പച്ചമുളക് രണ്ട്
ഇഞ്ചി ഒരു ചെറിയ കഷ്ണം
കറിവേപ്പില ഒരു തണ്ട്
പെരുംജീരകപ്പൊടി അര ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
കുരുമുളക് പൊടി (വേണമെങ്കിൽ മാത്രം) കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
തേങ്ങാ ചിരകിയത് അര കപ്പ്
എണ്ണ രണ്ട് ടീസ്പൂൺ
കടുക് കാൽ ടീസ്പൂൺ
ഉപ്പു പാകത്തിന്
വെള്ളം ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുരിങ്ങപ്പൂ പൂ മാത്രം നുള്ളി എടുത്തു നന്നായി കഴുകി വെള്ളം തോരൻ വെക്കുക. (പൂവിന്റെ കൂടെയുള്ള തണ്ട് ഉണ്ടായാൽ ഒരു ചവർപ്പ് രുചി ഉണ്ടാക്കും.അത് കൊണ്ടാണ് പൂ മാത്രം നുള്ളി എടുക്കുന്നത്, തണ്ട് ഇരുന്നാൽ ആരോഗ്യപ്രശ്‌നം ഒന്നുമില്ല).
മുട്ട ഒരു പാത്രത്തിൽ നന്നായി അടിച്ചു പതപ്പിച്ചു വെക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയ ചതുരത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും ചെറുതായി നുറുക്കിയ ഇഞ്ചിയും ഇട്ടു വഴറ്റുക. ഉള്ളി നല്ലതു പോലെ വഴന്നു വരുമ്പോൾ അതിലേക് കറിവേപ്പിലയും ഉപ്പും ചേർക്കുക, അതിനു ശേഷം മഞ്ഞൾപൊടി, മുളക്പൊടി, പെരുംജീരകപ്പൊടി അൽപ്പം കുരുമുളക് പൊടി (വേണമെങ്കിൽ മാത്രം) ചേർത്ത് വീണ്ടും വഴറ്റുക. അതിലേക്ക് മുരിങ്ങപ്പൂവും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. അൽപ്പം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. പൂ വേവാൻ മാത്രമുള്ള വെള്ളം മതി. വെള്ളം കൂടിപ്പോകരുതു. പൂ വെന്ത് കഴിയുമ്പോൾ അതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് നന്നായി ഇളക്കി എടുക്കുക. മുട്ട ഒഴിക്കുമ്പോൾ തന്നെ നന്നായി ഇളക്കണം. അല്ലങ്കിൽ കുഴഞ്ഞു പോക്കും. ഇപ്പോൾ മുരിങ്ങപ്പൂ മുട്ട തോരൻ റെഡിയായി. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാം ഈ വിഭവം.

Leave a Reply

Your email address will not be published. Required fields are marked *