"> ആലു ബാജി (ഉരുളകിഴങ്ങ് ബാജി) | Malayali Kitchen
HomeRecipes ആലു ബാജി (ഉരുളകിഴങ്ങ് ബാജി)

ആലു ബാജി (ഉരുളകിഴങ്ങ് ബാജി)

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് ഇടത്തരം മൂന്നോണ്ണം
ക്യാരറ്റ് ഒരു ചെറുത്
സാവാള ഇടത്തരം രണ്ട്
തക്കാളി ചെറുത് ഒന്ന്
പച്ചമുളക് അഞ്ചോണ്ണം (എരിക്ക് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
കറിവേപ്പില ഒരു തണ്ട്
കടുക് ഒരു ടീസ്പൂൺ
എണ്ണ ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
പാകം ചെയുന്ന വിധം:
ഉരുളകിഴങ്ങ് തൊലികളഞ്ഞു ആവിശ്യത്തിന് ഉപ്പ് ചേർത്തു പുഴുങ്ങി ഉടച്ചു എടുക്കുക.
ചുവട് കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് കറിവേപ്പിലയും സാവാള ഘനം കുറച്ചു അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും കൂടി ഇട്ടു വഴറ്റുക ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി ചേർക്കുക. പൊടിയുടെ പച്ച മണം മാറി വരുമ്പോൾ അതിലേക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നല്ലതു പോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ക്യാരറ്റ് ഇടുക, ആവിശ്യത്തിന് ഉപ്പ് ചേർത്തു അൽപ്പം വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. തക്കാളിയും ക്യാരറ്റും വെന്തു കഴിയുമ്പോൾ അതിലേക്ക് ഉടച്ച ഉരുളകിഴങ്ങ് ചേർത്ത് ഇളക്കി എടുക്കുക. ഇപ്പോൾ ഡ്രൈയായ ബാജി റെഡി.
ഇനി ഗ്രേവി വേണമെങ്കിൽ അടച്ചു വേവിക്കുമ്പോൾ അൽപ്പം വെള്ളം കൂടുതൽ ചേർത്ത് വേവിക്കുക അതിലേക് പുഴുങ്ങിയ കിഴങ്ങ് ചേർക്കുമ്പോൾ ഗ്രേവി റെഡി ആക്കും. പൂരി ആണ് ബാജിയുടെ ഏറ്റവും നല്ല കോംബിനേഷൻ. ചപ്പാത്തിയുടെയും പൊറോട്ടയുടെയും കൂടെ ഇത് ഉപയോഗിക്കാം. പിന്നെ മസാല ദോശക്ക് മസാലയായും ഡ്രൈ ബാജി ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *