"> സാമ്പാർ പൊടി ഉപയോഗിച്ചു സാമ്പാർ ഉണ്ടാക്കാം | Malayali Kitchen
HomeRecipes സാമ്പാർ പൊടി ഉപയോഗിച്ചു സാമ്പാർ ഉണ്ടാക്കാം

സാമ്പാർ പൊടി ഉപയോഗിച്ചു സാമ്പാർ ഉണ്ടാക്കാം

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
തുവരപ്പരിപ്പ് കാൽ കപ്പ്
ഇടത്തരം വാഴക്ക ഒന്ന്
ക്യാരറ്റ് ചെറിയതു ഒന്ന്
വെള്ളരിക്ക ചെറുതിന്റെ പകുതി
മുരിങ്ങക്ക പത്തു കഷ്ണം
വെണ്ടയ്ക്ക മൂന്നെണ്ണം
ചേന ഒരു ചെറിയ കഷ്ണം
പച്ചമുളക് നാലെണ്ണം
സാവാള ഇടത്തരം ഒന്ന്
ചെറിയ ഉള്ളി എട്ടെണ്ണം
തക്കാളി ഒന്ന്
വാളൻപുളി ഒരു നെല്ലിക്ക വലുപ്പത്തില്
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
സാമ്പാർപൊടി രണ്ടര ടീസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
കായം ഒരു ചെറിയ കഷ്ണം
ഉപ്പ് പാകത്തിന്
വെള്ളം ആവിശ്യത്തിന്
കടുക് താളിക്കാൻ
കടുക് – അര ടീസ്പൂൺ
വറ്റൽ മുളക് രണ്ടണ്ണം രണ്ടായി മുറിച്ചത്
ഒരു ചെറിയ ഉള്ളി അരിഞ്ഞത്
കറിവേപ്പില ഒരു ചെറിയ തണ്ട്
വെളിച്ചെണ്ണ മൂന്നു ടീസ്പൂൺ
പാകം ചെയുന്ന വിധം
ആദ്യം ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്തു അതിൽ പുളി ഇട്ടു വെയ്ക്കുക. പച്ചക്കറികൾ എല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക.
കുക്കറിൽ പരിപ്പ് (നന്നായി കഴുകിയതു) അതിൽ ഒരു കഷ്ണം കായവും മഞ്ഞൾ പൊടിയും ഇരട്ടി വെള്ളവും ചേർത്ത് രണ്ട് വിസിൽ അടിച്ചു വേവിക്കുക; അതിലേക്ക് ചേന, വഴയ്ക്കാ, മുരിങ്ങക്ക, സാവാള, ക്യാരറ്റ് എന്നവ ചേർക്കുക, പാകത്തിന് ഉപ്പും ചേർത്ത് ഒരു വിസിൽ അടിപ്പിക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ സാമ്പാർ പൊടി ചെറുതായി ഒന്ന് മൂപ്പിച്ചു മാറ്റി വെയ്കുക. അതിനുശേഷം ആ പാത്രത്തിൽ അല്പം എണ്ണയൊഴിച്ചു വെണ്ടയ്ക്ക ഒന്ന് മൂപ്പിക്കുക, അധികം മൂത്തു പോകരുത്. ഒരു വിസിൽ അടിച്ചു കഴിഞ്ഞു കുക്കറിലെ പ്രഷർ കളഞ്ഞിട്ടു അതിലേക് വെണ്ടയ്ക്ക ചെറിയ ഉള്ളി (ഒരു ഉള്ളി നാലായി നുറുക്കിയതും) തക്കാളി, പച്ചമുകളും, വെള്ളരിക്കയും, സാമ്പാറുപൊടിയും ഉപ്പ് നോക്കി വേണമെങ്കിൽ ഉപ്പും, ആദ്യം പാത്രത്തിൽ വെള്ളത്തിൽ ഇട്ട പുളി പിഴിഞ്ഞ് അതിന്റെ ചാറും കൂടി കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം വിസിൽ ഇടാതെ അഞ്ച് മിനിറ്റ് കുക്കർ അടച്ചു വേവിക്കുക, അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കാനുള്ള കടുക് ഇട്ട് പൊട്ടുമ്പോൾ ഉള്ളിയും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് താളിച്ച് കറിയിൽ ചേർക്കുക. സാമ്പാർ റെഡി.
NB:
ചേന എല്ലാടത്തും കിട്ടണമെന്നില്ല അതിനു പകരം ഒരു ഉരുളകിഴങ്ങു ആയാലും മതി.
വെള്ളം കുറച്ചു ഒഴിച്ചാൽ സാമ്പാർ കുറുകി പോക്കും. അതുകൊണ്ടു അൽപ്പം കൂടുതൽ വെള്ളം ചേർത്താലും കുഴപ്പമില്ല.

Leave a Reply

Your email address will not be published. Required fields are marked *