9 February, 2021
ചെറുനാരങ്ങ അച്ചാർ:

ആവശ്യമുള്ള സാധനങ്ങൾ:
ചെറുനാരങ്ങ- പത്തോണ്ണം
നല്ലെണ്ണ- രണ്ടു ടീസ്പൂണ്‍
കായം- അര ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
ഉലുവ- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- പത്തു അല്ലി
ഇഞ്ചി- ചെറിയ ഒരു കഷ്ണം
മുളക്പൊടി- മൂന്ന് ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
വെള്ളം – ഒരു ഗ്ലാസ്
നല്ലെണ്ണ- രണ്ടു ടീസ്പൂണ്‍ (അവസാനം അച്ചാറിന്റെ മുകളിൽ ഒഴിക്കാൻ)
പാകം ചെയുന്ന വിധം
ചെറുനാരങ്ങ നന്നായി കഴുകിയതിന് ശേഷം ഒരു തുണി ഉപയോഗിച്ച് നാരങ്ങ ഉണക്കുക. അതിനു ശേഷം നാരങ്ങ നാലായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചതിന് ശേഷം ഉലുവ പൊട്ടിക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ചേര്‍ത്ത് നിറം മാറുന്നത് വരെ നന്നായി ഇളക്കുക. തീ കുറച്ചതിന് ശേഷം മുളക്പൊടിയും കായവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിചു നന്നായി ഇളക്കുക. വെള്ളം തിളക്കുമ്പോൾ അതിലേക്ക് നാരങ്ങ നാലായി കീറിയതും ഇട്ടു യോജിപ്പിക്കുക. അതിനു ശേഷം തീ ഓഫാക്കി അച്ചാർ തണുക്കുവാൻ വെക്കുക. നല്ലത് പോലെ തണുത്ത ശേഷം ഉണങ്ങിയ ഒരു പാത്രത്തിലേക്ക് മാറ്റുക. ചൂടാക്കി തണുപ്പിച്ച നല്ലെണ്ണ ചേര്‍ത്ത ശേഷം പാത്രം അടച്ചുവയ്ക്കുക. ഒരാഴ്ച്ചക്ക് ശേഷം അച്ചാർ ഉപയോഗിച്ച് തുടങ്ങാം. ഉപയോഗിക്കുമ്പോൾ എണ്ണ മാറ്റി വേണം അച്ചാർ എടുക്കാൻ. എണ്ണ മുകളിൽ കിടന്നില്ലങ്കിൽ അച്ചാർ പൂപ്പൽ പിടിക്കും.