"> മുട്ടയും കപ്പയും | Malayali Kitchen
HomeRecipes മുട്ടയും കപ്പയും

മുട്ടയും കപ്പയും

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
കപ്പ (മരച്ചീനി) ഒരു കിലോ
മുട്ട മൂന്നോണ്ണം
സാവാള ഇടത്തരം ഒന്ന്
ചെറിയ ഉള്ളി പത്തോണ്ണം
വെളുത്തുള്ളി അഞ്ചല്ലി
പച്ചമുളക്കു മൂന്നോണ്ണം (എരിക്ക് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ഇഞ്ചി ഒരു ചെറിയ കഷ്ണം
കറിവേപ്പില രണ്ടു തണ്ട്
മുളക്‌പൊടി ഒരു ടീസ്പൂൺ (എരിക്ക് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
കുരുമുളക് പൊടി അര ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഗരംമസാല അരടീസ്പൂൺ
കടുക് അര ടീസ്പൂൺ
വെളിച്ചെണ്ണ ആവിശ്യത്തിന്
ഉപ്പ് പാകത്തിന്
തേങ്ങാ ചിരകിയത് ഒരു പിടി (വേണമെങ്കിൽ മതി)
പാകം ചെയുന്ന വിധം :
കപ്പ പൊളിച്ചു ചെറുതായി അരിഞ്ഞു കഴുകി എടുക്കുക. ഒരു ചരുവത്തിൽ ആവിശ്യത്തിന് വെള്ളം വെച്ച് അതിൽ ഉപ്പിട്ട് കപ്പ പുഴുങ്ങി എടുക്കുക. മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ചു നന്നായി അടിച്ചു വെക്കുക, അതിനു ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ചിരകിയ തേങ്ങാ ഇട്ടു നന്നായി മൂപ്പിക്കുക, തേങ്ങാ മൂത്തു കഴിയുമ്പോൾ സവാളയും, ചെറിയയുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും, ഒന്നര തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക, ഉള്ളി വഴന്ന് ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മറികഴിയുമ്പോൾ പൊടികൾ (മുളക്‌പൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ)ചേർക്കുക. തീ കുറച്ചു വെച്ച് വേണം പൊടികൾ ചേർക്കാൻ. പൊടികൾ മൂത്തുകഴിയുമ്പോൾ അതിലേക്ക് അടിച്ചു വെച്ചേക്കുന്ന മുട്ട ചേർത്ത് നന്നായി ഇളക്കുക. തീ കൂട്ടി വെക്കരുത് കരിഞ്ഞു പോക്കും. മുട്ട വെന്തു തുടങ്ങുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കപ്പചേർത്ത് ഇളക്കി കുഴക്കുക. കുഴച്ച കപ്പയുടെ മുകളിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം അൽപ്പം സവാള അരിഞ്ഞതും ബാക്കി കറിവേപ്പിലയും മുകളിൽ തൂക്കി വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *