"> തേങ്ങാപ്പാലും കുടംപുളിയുമിട്ട കൊഞ്ച് കറി | Malayali Kitchen
HomeRecipes തേങ്ങാപ്പാലും കുടംപുളിയുമിട്ട കൊഞ്ച് കറി

തേങ്ങാപ്പാലും കുടംപുളിയുമിട്ട കൊഞ്ച് കറി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ :
കൊഞ്ച് ഇടത്തരം – ഒരു കിലോ
കൊച്ചുള്ളി – പത്തെണ്ണം
ഇഞ്ചിവെളുത്തുള്ളി അരച്ചത് – ഒന്നര ടീസ്പൂൺ
പച്ചമുളക് – നാലണ്ണം
മുളക്‌പൊടി – രണ്ടു ടീസ്പൂൺ
കുരുമുളക്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
ഉലുവപ്പൊടി – കാൽ ടീസ്പൂൺ
കുടംപുളി – മൂന്ന് ചുള
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ വഴറ്റാൻ ആവശ്യത്തിന്
വെള്ളം ആവിശ്യത്തിന്
ഉപ്പ് പാകത്തിന്
അരമുറി തേങ്ങയുടെ പാൽ (ഒന്നാംപാൽ)
പാകം ചെയ്യുന്ന വിധം:
കൊഞ്ച് പൊളിച്ചു വൃത്തിയാക്കി എടുക്കുക.
ചട്ടി അടുപ്പത്തു വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊച്ചുള്ളി അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി അരച്ചതും, പച്ചമുളകും, കറിവേപ്പിലയും കൂടി നല്ലതു പോലെ വഴറ്റുക, അതിലേക്ക് മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഉലുവപ്പൊടി കുരുമുളക് പൊടി എല്ലാകൂടി ചേർത്ത് വഴറ്റിയെടുക്കുക. പൊടികൾ ചേർക്കുമ്പോൾ തീ കുറച്ചു ഇടുക. അല്ലങ്കിൽ കരിഞ്ഞു പോക്കാൻ ഇടയുണ്ട്. അതിനു ശേഷം ആവിശ്യത്തിന് വെള്ളം ചേർക്കുക ഉപ്പും പുളിയും ഇട്ടു വെള്ളം നല്ലതു പോലെ തിളപ്പിക്കുക. നല്ലതു പോലെ വെള്ളം തിളച്ചു കഴിയുമ്പോൾ കൊഞ്ച് അതിലേക് ചേർക്കുക. പത്തു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക, കൂടുതൽ നേരം വേവിച്ചാൽ കൊഞ്ച് കട്ടി ആക്കും. കൊഞ്ച് വെന്ത് വെള്ളം അൽപ്പം പറ്റുമ്പോൾ തേങ്ങാപാൽ ചേർത്ത് ഇളക്കി വാങ്ങി വെക്കുക… കൊഞ്ച് കറി റെഡി, ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാൻ കൊള്ളാം..

Leave a Reply

Your email address will not be published. Required fields are marked *