"> ഫുൾ ജാർ സോഡ: | Malayali Kitchen
HomeRecipes ഫുൾ ജാർ സോഡ:

ഫുൾ ജാർ സോഡ:

Posted in : Recipes on by : Keerthi K J

ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം താരം ആണ് ഈ പാനീയം.
ഇതു ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പുതിന ഒരു പിടി
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
നാരങ്ങാ രണ്ടണ്ണം
പഞ്ചസാര / പഞ്ചസാര സിറപ്പ് – മൂന്നു ടേബിൾ സ്പൂൺ
ഉപ്പു അര സ്പൂൺ
സോഡാ ഒരു കുപ്പി (600ml )
കസ്‌കസ് – ഒരു ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം :
ഇഞ്ചി, പുതിന, പച്ചമുളക്, നാരങ്ങാ നീര്, ഉപ്പ് , പഞ്ചസാര / പഞ്ചസാര സിറപ്പ് എല്ലാം കൂടി മിക്സിയിൽ അടിച്ചു അരിച്ചു എടുക്കുക.
ഇതു ഒരു ചെറിയ ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇനിയും വലിയ ഒരു ഗ്ലാസിൽ കസ്‌കസ് ചേർക്കുക അതിലേക്ക് സോഡ ഒഴിക്കുക, ഇതിലേക്ക് ഈ ചെറിയ ഗ്ലാസ് ഇടുക. അപ്പോൾ നന്നായി പതഞ്ഞു പൊങ്ങി വരും.. അതാണ് ഫുൾ ജാർ സോഡ…. ഉണ്ടാക്കി എല്ലാവരും കുടിച്ചുനോക്ക് … ഒരു പുതിയ അനുഭവം… ഒരു പുതിയ ടേസ്റ്റ് …

Leave a Reply

Your email address will not be published. Required fields are marked *