"> കോക്ക്ടൈൽ | Malayali Kitchen
HomeRecipes കോക്ക്ടൈൽ

കോക്ക്ടൈൽ

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
തണ്ണിമത്തൻ – 100 ഗ്രാം
ചെറുനാരങ്ങാ – ഒരണ്ണം
ലൈം മിന്റ് ജ്യൂസ് – 20ml
ഇഞ്ചി – ഒരു ചെറിയ കഷ്ണം (ഒന്നര സെന്റി മീറ്റർ നീളം)
സോഡാ – 20ml
പച്ചമുളക് – ഒന്ന്
വോഡ്ക്ക – 50ml
ഇനി ഇതു മിക്സ് ചെയ്യുന്ന രീതി.
ആദ്യം തണ്ണിമത്തൻ ചെറിയ കഷ്ണങ്ങൾ ആക്കി ഒരു നാരങ്ങയുടെ പകുതി നീരും ഇഞ്ചിയും അൽപ്പം വെള്ളവും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചു എടുത്തു മാറ്റി വെക്കുക.
120ml കൊള്ളുന്ന ഒരു ഗ്ലാസ് എടുക്കുക. അതിൽ ഒരു നാരങ്ങയുടെ പകുതി വട്ടത്തിൽ മുറിച്ചു എടുക്കുക. (മൂന്ന് കഷ്ണം വട്ടത്തിൽ ഉള്ളത് ) അത് ഗ്ലാസിന്റെ അടിയിൽ ഇടുക. അതിലേക്ക് വോഡ്ക്ക 50ml ഒഴിക്കുക ലൈം മിന്റ് ജ്യൂസ് 20ml ചേർക്കുക അതിനുശേഷം സോഡാ ചേർക്കുക 20ml തണ്ണിമത്തൻ ജ്യൂസ് 30ml എന്നിവ ചേർത്ത് അതിലേക് പച്ചമുളക്ക് നെടുകെ മുറിച്ചു ഇടുക എന്നിട്ട് അരമണിക്കൂർ ഫ്രീസറിൽ വെക്കുക അതിനു ശേഷം അൽപ്പനേരം ഫ്രീസറിനു താഴെ വെച്ചിട്ട് കുടിക്കുക. ഒരു അടിപൊളി ഫീൽ ആയിരിക്കും ട്രൈ ചെയ്തു നോക്കുക..
NB:
ലൈം മിന്റ് ജ്യൂസ് കിട്ടിയില്ലെങ്കിൽ ഒരു നാരങ്ങയുടെ നീരും മൂന്നോ നാലോ മിന്റ് ഇല (പുതിനയില) ഒന്ന് ഞെരുടി ഇട്ടു അൽപ്പം പഞ്ചസാരയും, വെള്ളവും ചേർത്താൽ മതി. സോഡാക്ക് പകരം വെള്ളം ചേർക്കാം, ഐസ് വേണ്ടിയവർക്ക് ഐസ് ചേർക്കാം.
ജിൻജർ അലെ യുടെ ടേസ്റ്റ് ഇഷ്ടമുള്ളവർക്ക് സോഡാക്ക് പകരം അത് ചേർക്കാം. അപ്പോൾ തണ്ണിമത്തന്റെ കൂടെ ഇഞ്ചി ചേർക്കേണ്ട.
കുട്ടികൾക്ക് ഇതു കൊടുക്കാതെ ഇരിക്കുക.
സ്ത്രീകൾക്ക് വേണമെങ്കിൽ ആകാം…

Leave a Reply

Your email address will not be published. Required fields are marked *