"> മംഗോ ഫ്രൂട്ടി ഫ്രഷ് ആൻഡ് ജൂസി | Malayali Kitchen
HomeRecipes മംഗോ ഫ്രൂട്ടി ഫ്രഷ് ആൻഡ് ജൂസി

മംഗോ ഫ്രൂട്ടി ഫ്രഷ് ആൻഡ് ജൂസി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ :
പഴുത്ത മാങ്ങ അരിഞ്ഞത് : രണ്ട് കപ്പ്
പച്ച മാങ്ങ അരിഞ്ഞത് : അര കപ്പ്
പഞ്ചസാര : അര കപ്പ്
വെള്ളം ആവിശ്യത്തിന്.
ഇനി ഫ്രൂട്ടി ഉണ്ടാക്കുന്ന വിധം:
പഴുത്ത മാങ്ങയും, പച്ച മാങ്ങയും, പഞ്ചസാരയും, രണ്ടു കപ്പു വെള്ളവും കൂടി ചേർത്ത് നന്നായി (പത്തുമിനിറ്റ്) വേവിക്കുക. അതിനുശേഷം വേവിച്ച വെള്ളം അരിച്ചു മാറ്റി വെക്കുക. ബാക്കി ഉള്ള മാങ്ങാ (വെന്തത്) നല്ലതു പോലെ അരച്ച് എടുക്കുക. എന്നിട്ട് അരിച്ചു മാറ്റി വെച്ച മാങ്ങ വെന്ത വെള്ളവും, അരച്ച് എടുത്ത മാങ്ങയും, നാല് ഗ്ലാസ് വെള്ളവും കൂടി നന്നായി മിക്സ് ചെയുക. മധുരം നോക്കിട്ടു വേണം എന്നുണ്ടങ്കിൽ പഞ്ചസാര ചേർക്കുക. രണ്ട് മണിക്കൂർ തണപ്പിച്ചു ഉപയോഗിക്കുക. പ്രിസർവെറ്റിവ്സ്സ് ഒന്നും ചേർക്കാത്തതുകൊണ്ടു കുട്ടികൾക്ക് നല്ല ഒരു പാനീയമാണ്.
ഒന്ന് ട്രൈ ചെയ്തു നോക്ക്…

Leave a Reply

Your email address will not be published. Required fields are marked *