"> ഇരുമ്പൻപുളി അച്ചാർ : | Malayali Kitchen
HomeRecipes ഇരുമ്പൻപുളി അച്ചാർ :

ഇരുമ്പൻപുളി അച്ചാർ :

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്:
ഇരുമ്പന്പുളി അര കിലോ
വെളുത്തുള്ളി- പത്ത് അല്ലി
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ഉലുവപ്പൊടി- മുക്കാൽ ടീസ്പൂൺ
മുളകുപൊടി- നാല് ടേബിള് സ്പൂണ്
കടുക്- അര ടീസ്പൂണ്
കായം പൊടിച്ചത് ഒരു ചെറിയ സ്പൂണ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഒരു ചെറിയ കപ്പ്
വിനാഗിരി വേണമെങ്കിൽ.
പാകം ചെയ്യുന്ന വിധം:
ഇരുമ്പന്പുളി നാലായി അരിഞ്ഞ് അല്പ്പം ഉപ്പും മുളകുപൊടിയും പുരട്ടി വെയിലത്തുവെച്ച് വാട്ടി എടുക്കുക. രണ്ടു ദിവസം എങ്കിലും നല്ല വെയിലത്ത് വാട്ടുക. എന്നിട്ട് ചീനിച്ചട്ടിയിൽ അല്പ്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക എന്നിട്ടു വെള്ളുത്തുള്ളി ഇട്ടു വഴറ്റുക അതിലേക് മഞ്ഞൾപ്പൊടിയും, മുളകുപൊടി ചേർത്തു വഴറ്റുക. ശേഷം , ഉപ്പ്, ഉലുവപ്പൊടി, കായം പൊടിച്ചത് ചേര്ത്ത് യോജിപ്പിക്കുക.പൊടികൾ മൂത്ത് കഴിയുമ്പോൾ അതിലേക്ക് ബാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായ ശേഷം വാങ്ങിവെച്ച് അല്പ്പം ആറി തുടങ്ങുമ്പോൾ വാട്ടി വെച്ചിരിക്കുന്ന പുളി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക അച്ചാർ നല്ലത് പോലെ ആറിയ ശേഷം അൽപ്പം വിനാഗിരി (ആവിശ്യം ഉണ്ട് എങ്കിൽ മാത്രം) ചേർക്കുക. അച്ചാർ കുപ്പിയിലാക്കി സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *