"> മുന്തിരി വൈൻ: | Malayali Kitchen
HomeRecipes മുന്തിരി വൈൻ:

മുന്തിരി വൈൻ:

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ
കറുത്ത മുന്തിരിങ്ങ — ഒന്നേകാല് കിലോഗ്രാം
വെള്ളം — ആറ് കുപ്പി (തിളപ്പിച്ച്‌ നല്ലതുപോലെ ആറിച്ചത് )
യീസ്റ്റ് — രണ്ട് ടീസ്പൂണ്
ഗോതമ്പ് — 200 ഗ്രാം
പഞ്ചസാര — ഒന്നര കിലോഗ്രാം
(2 കപ്പ് പഞ്ചസാര കരിക്കാൻ വേണ്ടി)
പാകം ചെയ്യുന്ന വിധം
മുന്തിരിങ്ങ നല്ലത് പോലെ കഴുകി വെള്ളം വാർന്നു പോക്കാൻ വെക്കുക. അതിനു ശേഷം വൈൻ ഇടാൻ പോക്കുന്ന ഭരണിയിൽ (അല്ലങ്കിൽ നല്ല കട്ടിയുള്ള പ്ലാസ്റ്റിക്‌ കുപ്പി, കുപ്പിയുടെ വാ വലുതായിരിക്കണം) മുന്തിരിങ്ങ ഇടുക (മുന്തിരിങ്ങ അല്പ്പം ഒന്ന് ഞെരുടി വേണം ഇടാൻ) കൂടെ പഞ്ചസാര, ഗോതമ്പ് , യീസ്റ്റ് , തിളപ്പിച്ച്‌ ആറിച്ച വെള്ളം എന്നിവ ചേർത്ത് ഇളക്കി അടച്ചു വെക്കുക. എല്ലാ സാധനവും ചേര്ത്തു കഴിയുമ്പോള് ഭരണിയുടെ വക്കില്നിന്നും മൂന്നുനാലിഞ്ചു താഴ്ന്നു നില്ക്കണം. ദിവസവും രാവിലെ ചിരട്ടത്തവികൊണ്ട് ഇളക്കി മൂടിക്കെട്ടി വയ്ക്കുക. 14 ദിവസം ഇളക്കുക, അതിനു ശേഷം 7 ദിവസം അനക്കാതെ വെക്കുക, ഇരുപത്തി ഒന്നാം ദിവസം മൂടി മാറ്റി ഇളക്കി പിഴിഞ്ഞ് മട്ടുകൂടാതെ ഊറ്റിയെടുത്തു അതിൽ പഞ്ചസാര കരിച്ച് ഒഴിച്ച് കുപ്പിയിലാക്കി വെക്കുക, ഇതിനു ശേഷം 7 ദിവസം കഴിയുമ്പോൾ മുതൽ വൈൻ ഉപയോഗിച്ച് തുടങ്ങാം. പിന്നെ അറിയാമല്ലോ പഴക്കുംതോറും വൈനിനു വീര്യം കൂടും.
വൈനിനു അല്പ്പം വീര്യം കിട്ടാൻ വൈൻ ഇടുമ്പോൾ ഒരു കഷ്ണം കറുവ പട്ട ചേർത്താൽ മതി
വൈൻ ഇളക്കുന്നത് മര തവി കൊണ്ട് മാത്രമേ ആകാവു,
അത് പോലെ അലുമിനിയം സ്റ്റീൽ ചെമ്പ് പത്രങ്ങളിൽ വൈൻ ഇടരുത് അത് വിഷമായി തീരും.
വൈൻ ഇളക്കുന്നത് ദിവസവും ഒരേ സമയത്ത് ആകാൻ ശ്രദ്ധിക്കുക.
ഈ കുറുപ്പിൽ പറഞ്ഞ അളവിൽ ഉണ്ടാക്കിയാൽ ഒൻപത് കുപ്പി വൈൻ കിട്ടും.
മുന്തിരിങ്ങ നല്ല മധുരം ഉള്ളത് എങ്കിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
വൈനിന് നല്ല കളർ കിട്ടാൻ അല്പ്പം വെള്ളത്തിൽ ഒരു ബീട്രൂറ്റ് ചെത്തി അതിൽ ഇട്ട് വേവിച്ച് അരിച്ച് ആ വെള്ളം ഒഴിച്ചാൽ മതി.
പഞ്ചസാര കരിക്കുന്നതു.
ആദ്യം ഒരു കപ്പ് വെള്ളം ഒരു ചരുവത്തിൽ തിളപ്പിച്ച് വെക്കുക.
അതിനു ശേഷം 2 കപ്പു പഞ്ചസാര ചുവടു കട്ടിയുള്ള ഒരു പാനിൽ ഇടുക ഇതിലേക്ക് ഒരു കപ്പു വെള്ളം ഒഴിക്കുക. തീ കൂട്ടി നല്ലതു പോലെ ഇളക്കി കൊടുക്കു. പഞ്ചസാര കരിഞ്ഞു ബ്രൗൺ കളർ ആക്കുപോൾ അതിലേക്ക് നേരത്തെ തിളപ്പിച്ച് വെച്ച വെള്ളം ചേർത്ത് തീ കെടുത്തി തണപ്പിച്ചു എടുക്കുക. കട്ടൻ കാപ്പിയുടെ നിറത്തിൽ ആക്കും ആ പാനീയം ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *