"> മട്ടൺ സ്റ്റൂ: | Malayali Kitchen
HomeRecipes മട്ടൺ സ്റ്റൂ:

മട്ടൺ സ്റ്റൂ:

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങൾ:
മട്ടൺ അരകിലോ
സാവാള ഇടത്തരം നാലെണ്ണം
ഉരുളക്കിഴങ്ങു ഇടത്തരം രണ്ടണ്ണം
പച്ചമുളക് എരിയുള്ളതു എട്ടെണ്ണം
ഇഞ്ചി ഒരു വലിയ കഷ്ണം
വെളുത്തുള്ളി പത്ത് അല്ലി
കറിവേപ്പില രണ്ടു തണ്ട്
നാരങ്ങാ നീര് ഒരു നാരങ്ങായുടെത്‌
ഏലക്ക നാലെണ്ണം
പെരുംജീരകപൊടി ഒരു ടീസ്പൂൺ
മസാലപ്പൊടി ഒരു ടീസ്പൂൺ
കുരുമുളക്പ്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
മല്ലിപ്പൊടി ഒന്നര ടീ സ്പൂൺ
അണ്ടിപ്പരിപ്പ് പത്തു എണ്ണം
തേങ്ങാപാല്:
ഒന്നാം പാല് – അര ഗ്ലാസ്സ്
രണ്ടാം പാല്- ഒരു ഗ്ലാസ്സ്
വെളിച്ചെണ്ണ ആവിശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
വെള്ളം പാകത്തിന്
പാകം ചെയ്യുന്ന വിധം:
മട്ടൺ നന്നായി കഴുകി മുറിച്ചു എടുക്കുക. അതിലേക്ക് അരസ്പൂൺ മസാലപ്പൊടി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ആക്കിയത് പകുതി, പച്ചമുളക്ക് അരച്ചത് നാലെണ്ണം, ഏലക്ക തൊലിയോടുകൂടി പൊടിച്ചത് നാലെണ്ണം, ആവിശ്യത്തിന് ഉപ്പ്, നാരങ്ങാ നീര് എന്നിവ നന്നായി മട്ടനിൽ തേച്ചു പിടിപ്പിക്കുക. അതിനുശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ചിട്ട് ഘനം കുറച്ചു അരിഞ്ഞ സവാള വഴറ്റുക. പാതി വഴന്നു വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (മട്ടനിൽ പുരട്ടിയതിന്റെ ബാക്കി) ചേർത്ത് വഴറ്റുക. ബാക്കിയുള്ള പച്ചമുളക് നെടുകെ കീറി ഇടുക. കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. സാവാള നല്ലതു പോലെ വഴന്നു കഴിയുമ്പോൾ മല്ലിപ്പൊടി ചേർത്ത് മൂപ്പിക്കുക അതിനു ശേഷം മഞ്ഞൾപ്പൊടി, മസാലപ്പൊടി (മട്ടനിൽ പുരട്ടിയതിന്റെ ബാക്കി), പെരുംജീരകപ്പൊടി, കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ നല്ലതു പോലെ കുറിച്ചിട്ടു വേണം പൊടികൾ ചേർക്കാൻ. അതിലേക്ക് ഒരു കൈ വെള്ളം ചേർക്കുക. വെള്ളം ചേർക്കുന്നത് പൊടി മൂത്തു കറിക്ക് നിറം കൂടി പോകാതെ ഇരിയ്ക്കാനാണ്. കൂടുതൽ വെള്ളം ചേർക്കരുത്.
ഇനി ഒരു കുക്കർ എടുത്തിട്ട് അതിലേക്ക് മട്ടനും ഉരുളക്കിഴങ്ങും വഴറ്റിയ മസാലയും ഇടുക. അതിലേക് രണ്ടാംപാൽ ഒഴിച്ച് ആവിശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു നാല് വിസിൽ കേൾക്കുന്നത് വരെ വേവിക്കുക. മട്ടൺ ആടിന്റെ കുഞ്ഞിന്റെ ആണെങ്കിൽ രണ്ടു വിസിൽ മതിയാകും. വേവുനോക്കി മട്ടൺ നന്നായി വേവിച്ചു എടുക്കുക. മട്ടനും കിഴങ്ങും നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചത് ചേർക്കുക.
ഉപ്പു നോക്കി ആവിശ്യത്തിന് ഉപ്പു ചേർക്കുക. രണ്ടു മിനിറ്റ് വീണ്ടും വേവിച്ചതിനു ശേഷം അതിലേക്ക് ഒന്നാം പാൽ ഒഴിക്കുക. ഒന്നാം പാൽ ചേർത്തുകഴിഞ്ഞാൽ പിന്നെ കറി തിളക്കത്തെ നോക്കണം. നന്നായി ഇളക്കി ഒരു തണ്ട് കറിവേപ്പിലയും ഒരു ടീ സ്പൂൺ വെളിച്ചണ്ണയും മുകളിൽ ഇട്ടു അടച്ചു അടുപ്പിൽ നിന്നും മാറ്റി വെക്കുക. ഇതു അപ്പത്തിന്റെയും, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാം.
അപ്പോൾ എല്ലാവരും ഈ മട്ടൺ സ്റ്റൂ ഒന്ന് ഉണ്ടാക്കി നോക്കുക.
NB:
1) അണ്ടിപ്പരിപ്പ് ചേർക്കുമ്പോൾ കൂടുതൽ ചേർക്കാതെ ശ്രദ്ധിക്കുക. കൂടുതൽ ചേർത്താൽ കറി കുറുകി പോക്കും.
ഫോട്ടോയിലെ കറിക്ക് പറ്റിയത് അതാണ്. അൽപ്പം വെള്ളം കൂട്ടി അണ്ടിപ്പരിപ്പ് അരച്ച് എടുക്കുക.
2) കറുത്ത കുരുമുളകിനെക്കാൾ വെളുത്ത കുരുമുളകാണ് കറിക്ക് കളർ കുറഞ്ഞു നില്ക്കാൻ നല്ലതു.
ഞാൻ കറുത്ത കുരുമുളകാന് ചേർത്തിരിക്കുന്നത്.
3) എരിക്ക് അനുസരിച്ചു പച്ചമുളക് കൂട്ടുകയും കുറക്കുകയും ചെയ്യാം
4) ഈ വിഭവം ഇഷ്ട്ടപ്പെട്ടാൽ ലൈക് അടിക്കാൻ മറക്കണ്ട കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *