"> പൈനാപ്പിള്‍ കിച്ചടി | Malayali Kitchen
HomeRecipes പൈനാപ്പിള്‍ കിച്ചടി

പൈനാപ്പിള്‍ കിച്ചടി

Posted in : Recipes on by : Keerthi K J

ആവശ്യമുള്ള സാധനങ്ങള്:
പൈനാപ്പിള് – പകുതി
തേങ്ങ – അരമുറി
ജീരകം – അര ടിസ്പൂണ്
കടുക് – അര ടിസ്പൂണ്
ഉപ്പ് – പാകത്തിന്
പച്ചമുളക് – അഞ്ചണ്ണം
ശർക്കര – ഒരു ചെറിയ കഷ്ണം
തൈര് – ഒരു കപ്പ്
വെളിച്ചെണ്ണ – ഒരു ടേബിള്സ്പൂണ്
വറ്റല് മുളക് – രണ്ടണ്ണം
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം:
പൈനാപ്പിള് തൊലി കളഞ്ഞ ശേഷം കനം കുറച്ച് അരിയണം അതിനു ശേഷം പാകത്തിന് ഉപ്പും വെള്ളവും ചേര്ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. ഈ അരപ്പ് പൈനാപ്പിളില് ചേര്ക്കുക, അതിന്റെ കൂടെ ശർക്കര ചുരണ്ടിയത് ചേർക്കുക. തിളയ്ക്കുമ്പോള് തൈര് ചേര്ക്കുക. വാങ്ങിവച്ച് കടുക്, വറ്റല് മുളക്, കറിവേപ്പില എന്നിവ താളിച്ച് ഉപയോഗിക്കുക.
NB: തൈര് ചേർത്ത് കഴിഞ്ഞാൽ പിന്നെ കറി തിളക്കരുത്

Leave a Reply

Your email address will not be published. Required fields are marked *