12 February, 2021
വൻപയർ ഏത്തക്കത്തൊലി തോരൻ

ആവശ്യമുള്ള സാധനങ്ങള്‍
വന്‍പയര്‍ – കാൽ കിലോ
പച്ചഏത്തക്ക തൊലി – പത്തെണ്ണം (10 ഏത്തക്കായുടെ)
ചുവന്നുള്ളി – പത്തെണ്ണം ചതച്ചത്
വെളുത്തുള്ളി – ഒരു തുടം ചതച്ചത്
തേങ്ങ ചിരവിയത് – അര മുറി
പച്ചമുളക് – നാല് എണ്ണം
ജീരകം – അരസ്പൂൺ
മഞ്ഞള്‍പ്പൊടി – കാൽ ടീസ്പൂണ്‍
വറ്റല്‍ മുളക് – 2-3 എണ്ണം
കടുക്
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ
വെള്ളം ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
വന്‍പയര്‍ ഒരു മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്തു കുക്കറില്‍ വേവിച്ചെടുക്കുക.
ഏത്തക്ക തൊലിയുടെ പുറം അൽപ്പം ചെത്തി കളയുക. (കരിം പച്ച നിറത്തിലുള്ള പുറം തൊലിയാണ് ചെത്തി കളയേണ്ടത്) എന്നിട്ടു ബാക്കിയുള്ള തൊലി കൊത്തി ചെറുതായി അരിയുക.
തേങ്ങാ ചിരകിയതും, പച്ചമുളകും, ജീരകവും, മഞ്ഞൾപ്പൊടി, ഉള്ളി, വെളുത്തുള്ളി എന്നിവ ചതച്ചു എടുക്കുക.
ഒരു പാൻ അൽപ്പം എണ്ണ ഒഴിച്ച് അതിലേക് അരിഞ്ഞു വെച്ചിരിക്കുന്ന ഏത്തക്കത്തൊലിയും, വേവിച്ചു വെച്ചിരിക്കുന്ന വൻപയറും, തേങ്ങയും മറ്റു ചേരുവകൾ ചതച്ചതും ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക. ആവിശ്യത്തിന് ഉപ്പു ചേർക്കണം. 10 മിനിറ്റ് കഴിഞ്ഞു ഏത്തക്കതൊലി വെന്തു, ചതച്ച തേങ്ങയുടെയും മറ്റു സാധനങ്ങളുടെയും പച്ചമണം മാറി കഴിയുമ്പോൾ എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് കടുക് , കറിവേപ്പില, വറ്റല്‍ മുളക് എന്നിവ
പൊട്ടിച്ചു തോരന്റെ മുകളിൽ താളിക്കുക.
സ്വാദിഷ്ടമായ വന്‍പയര്‍ ഏത്തക്കതൊലി തോരന്‍ റെഡി. ചൂട് ചോറിന്റെ കൂടെ കഴിക്കാം
NB: ഏത്തക്ക തൊലി ചെത്തുമ്പോൾ കൈയിൽ കറ പിടിക്കാതെ ഇരിക്കാൻ അൽപ്പം വെളിച്ചെണ്ണ കയ്യിലും കത്തിയിലും തടവീട്ട് ചെയ്യുക. തുണിയിൽ കറപറ്റിയാൽ പെട്ടന്ന് പേസ്റ്റ് ഇട്ടു കഴുകുക.