12 February, 2021
ത്രിമധുരം:

നാടന്‍ അരി അല്ലങ്കിൽ പായസം അരി – ഒരു കപ്പ്
ശര്‍ക്കര (ഉരുക്കി അരിച്ചത്) – ഒരു കപ്പ്
കദളിപ്പഴം – രണ്ടെണ്ണം
തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്
പഞ്ചസാര – അരക്കപ്പ്
ഏലക്ക പൊടി- അര ടീസ്പൂൺ
കല്‍ക്കണ്ടം (ചെറിയ കഷണങ്ങളാക്കിയത്) – രണ്ട് ടേബിള്‍ സ്പൂണ്‍
കശുവണ്ടി, ഉണക്കമുന്തിരി നെയ്യില്‍ വറുത്തത് ആവിശ്യത്തിന്
നെയ്യ് ആവിശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരി മുക്കാൽ വേവിൽ വേവിച്ചു മാറ്റി വെക്കുക. ശർക്കര ഉരുക്കി അഴുക്ക് കളഞ്ഞു അരിച്ചു വെക്കുക, കശുവണ്ടി ഉണക്കമുന്തിരിയും, തേങ്ങാ ചിരകിയതും നെയ്യിൽ മൂപ്പിച്ചു വെക്കുക. കദളിപ്പഴം (എനിക്ക് ഇവിടെ കദളിപ്പഴം കിട്ടാഞ്ഞതിനാൽ പൂവൻ പഴമാണ് ഉപയോഗിച്ചത്) ചെറിയ കഷ്ണങ്ങൾ ആക്കി നെയ്യിൽ വഴറ്റി എടുക്കുക.
ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന അരി ഇട്ടു ഒന്ന് വഴറ്റുക, അതിലേക്ക് ഉരുക്കിയ ശർക്കര ചേർത്ത് നന്നായി ഇളക്കുക. അൽപ്പം ഒന്ന് കുറുകി തുടങ്ങുമ്പോൾ പഞ്ചസാരയും പഴം വഴറ്റിയതും ചേർത്ത് യോജിപ്പിക്കുക, അതിനു ശേഷം കൽക്കണ്ടം ചേർക്കുക, ശർക്കര നല്ലതു പോലെ കുറുകി വരുമ്പോൾ അതിലേക്ക് മൂപ്പിച്ചു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും, തേങ്ങാ ചിരകിയതും ചേർത്ത് ഇളക്കി, ഏലക്ക പൊടി മുകളിൽ തൂവി വാങ്ങി വക്കുക. ത്രിമധുരം കുറുകിയാണ് ഇരിക്കുന്നത്. മൂന്നു തരത്തിലുള്ള മധുരം ചേരുന്നത് കൊണ്ട് അൽപ്പം മധുരം കൂടുതൽ ആക്കും.
ഇനി ത്രിമധുരം അൽപ്പം ലൂസ് ആക്കി പായസം പോലെ ആക്കണം എന്ന് ഉണ്ടങ്കിൽ. ഒരു തേങ്ങയുടെ കട്ടിപ്പാല് (ഒന്നാം പാൽ ) വാങ്ങി വെക്കുന്നതിനു മുൻപ് ഒഴിച്ച് ഇളക്കി തിളക്കുന്നതിനു മുന്നേ ഇറക്കുക. ത്രിമധരം പായസം പോലെ ലൂസ് ആയിരിക്കും രുചിയും കൂടും.